2025 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

 ആദിപരാ ശക്തിനീ

             അംബികേ.. 

തേജോരൂപിണിയാം 

             അമ്മ നീയേ..

ഐശ്വര്യദായിനി വിദ്യപ്രദായിനി

മൂകസ്വരൂപിണിദേവീ

                 മൂകാംബികേ...

ആദിപരാ ശക്തിനീ

അംബികേ.. 

തേജോരൂപിണിയാം അമ്മ നീയേ..


ആദിപരാ ശക്തിനീ

             അംബികേ.. 

തേജോരൂപിണിയാം 

             അമ്മ നീയേ..

ഐശ്വര്യദായിനി വിദ്യപ്രദായിനി

മൂകസ്വരൂപിണിദേവീ

                 മൂകാംബികേ...

ആദിപരാ ശക്തിനീ

അംബികേ.. 

തേജോരൂപിണിയാം അമ്മ നീയേ..

_______


അഴലാൽ നീറുമെൻ അകമറിയുന്നൊരെൻ 

ആനന്ദദായിനിയാം അമ്മ നീയേ...

അംബാ..വനത്തിൻ അരുവിപോൽ ഒഴുകിയെൻ

അഹത്തിലായ് അലിയുന്നൊരംബികയേ...


തിരുനടയിൽ തൊഴുതു വണങ്ങുമീ ഭക്തനിൽ  നാവിൽ ത്രിമധുരമായ് അലിയും അമ്മേ (2)

അമ്മേ ദേവീ നീ മൂകാംബികേ.


ആദിപരാ ശക്തിനീ

അംബികേ.. 

തേജോരൂപിണിയാം അമ്മ നീയേ..

 ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.



അറിയാതകമിതിലിന്നാഴത്തിൽ 

വേരൂർന്നൊരു പ്രണയാലിൻ തളിര്

പ്രണയാക്ഷരമാൽ എൻ പ്രാണനിൽ

കവിത പകർന്നൊരു പെൺ മലര്..


ഇന്ദുമുഖീ....    ശൃംഗാരവതീ .... 

ഈ എന്നിൽ നീ

                അനുരാഗ നദി..


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.



പടവാൾമിഴിമുനയാലെൻഅകമിൽ

അങ്കം കുറിച്ച മങ്കയിവൾ

പിരിയാതേ ജീവിതവീഥിയിൽ 

പാതി മെയ്യാകും എൻ പ്രിയതമയായ്


ഇന്ദുമുഖീ....    ശൃംഗാരവതീ.... 

ഈ എന്നിൽ നീ

                അനുരാഗ നദി..

ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.

 പാടി പതിഞ്ഞുള്ളോരീണം 

പാടുന്നെന്‍ പൈതലുറങ്ങാന്‍..........(2 )

പുന്നാര മുത്തേ നീ വാവേ 

ചാഞ്ചാടി നെഞ്ചില്‍  നീ ചായ്

പാടി പതിഞ്ഞുള്ളോരീണം 

പാടുന്നെന്‍ പൈതലുറങ്ങാന്‍

പുന്നാര മുത്തേ നീ വാവേ 

ചാഞ്ചാടി നെഞ്ചില്‍  നീ ചായ്

രാരാരി രാരോ - രാരീരോ

ചാഞ്ചക്കം ചാഞ്ചാടി നീ ചായ്

------------------

ഏറും മുറാദിന്‍ സാഫല്യമായ് നീ

ആനന്ദ മലരായ്  അരികില്‍ വിരിഞ്ഞു.... (2 )

കണ്ണിമ  പൂട്ടീ  യുറങ്ങ്....

കരളിന്റെ കരളേയുറങ്ങ്..  (2 ) 

 

(പാടി പതിഞ്ഞുള്ളോരീണം 

പാടുന്നെന്‍ പൈതലുറങ്ങാന്‍

പുന്നാര മുത്തേ നീ വാവേ 

ചാഞ്ചാടി നെഞ്ചില്‍  നീ ചായ്

രാരാരി രാരോ - രാരീരോ

ചാഞ്ചക്കം ചാഞ്ചാടി നീ ചായ്)

-------------

നേരിന്‍ വഴിയേ വളര്‍ന്നീടണം നീ

എല്ലാ ഗുണവും ചൊരിഞ്ഞീടുമ(ള്ളാ) ..

സ്നേഹ നിലാ-വഴകോടേ...

എങ്ങും വിളങ്ങേണം നീയേ...(2 )

 

പാടി പതിഞ്ഞുള്ളോരീണം 

പാടുന്നെന്‍ പൈതലുറങ്ങാന്‍

പുന്നാര മുത്തേ നീ വാവേ 

ചാഞ്ചാടി നെഞ്ചില്‍  നീ ചായ്

രാരാരി രാരോ - രാരീരോ

ചാഞ്ചക്കം ചാഞ്ചാടി നീ ചായ്

2025 ഫെബ്രുവരി 26, ബുധനാഴ്‌ച

 വഴിയരികില് കണ്ടവള്... 

വലയെറിയണ കണ്ണുകള്.....


മ്..മ്...മ്.. മ് ..... 4/


വഴിയരികില് കണ്ടവള്,

വലയെറിയണ കണ്ണുകള്,

വിടർന്ന ചെമ്പനീർ 

    ചുണ്ടത്തെ പുഞ്ചിരി

കോർത്തെറിഞ്ഞെന്നെ

                    വീഴ്ത്തിയോള്


കാണാൻ ചങ്ക്കൊതിക്കണ 

                     ചന്തൊള്ളോള്

വീ..ണ്ടും 

 കാണാ..ൻ കൊതിക്കണ 

                     ചന്തൊള്ളോള്


വഴിയരികില് കണ്ടവള്,

വലയെറിയണ കണ്ണുകള്,


വിടർന്ന ചെമ്പനീർ 

    ചുണ്ടത്തെ പുഞ്ചിരി

കോർത്തെറിഞ്ഞെന്നെ

                    വീഴ്ത്തിയോള് (2)



നാടിളക്ണ കൂട്ടത്തിലും പൊൻ തരി പോലെ തിളങ്ങുന്നോള്


താഴത്തുദിചതാണോ തിങ്കളിൻ തെല്ലൊത്ത മങ്കയാള് (2)


നാദസ്വരം തകിലും കാതില് 

തേൻ മൊഴി തൂകുമ്പോള്


താലം പിടിച്ചു വന്നാൽ താലപ്പൊലിക്ക് മാറ്റേറ്റുന്നോള്(2)


വഴിയരികില് കണ്ടവള്,

വലയെറിയണ കണ്ണുകള്,


വിടർന്ന ചെമ്പനീർ 

    ചുണ്ടത്തെ പുഞ്ചിരി

കോർത്തെറിഞ്ഞെന്നെ

                    വീഴ്ത്തിയോള് (2)


കാത്തു വെച്ച കാർമുകില്

പെയ്തൊഴിഞ്ഞ് പോകുമ്പോള് 


കടതിണ്ണയിൽ നിന്നും  

 ചങ്ക് പറിച്ചോണ്ട് നീങ്ങിയോള് ( 2 )


കാണുന്നതെന്നിനിയീ

മാൻ മിഴിയാളെ കൊതിക്കുമ്പോള്....


കരളിൽ പതിഞ്ഞതല്ലേ..

കാവ്യാമായ് താളിൽ തെളിഞ്ഞവള്.. (2)


വഴിയരികില് കണ്ടവള്,

വലയെറിയണ കണ്ണുകള്,

വിടർന്ന ചെമ്പനീർ 

    ചുണ്ടത്തെ പുഞ്ചിരി

കോർത്തെറിഞ്ഞെന്നെ

                    വീഴ്ത്തിയോള്


കാണാൻ ചങ്ക്കൊതിക്കണ 

                     ചന്തൊള്ളോള്

വീ..ണ്ടും 

 കാണാ..ൻ കൊതിക്കണ 

                     ചന്തൊള്ളോള്

2022 നവംബർ 9, ബുധനാഴ്‌ച

വില

ന്ധനു മുന്നിൽ ആട്ടം ആടിയാലും

അഹന്തയുള്ളിടത്തരുതേ ഒരു ചുവട് പോലും


വിശക്കുന്നവന് മുന്നിൽ വിളമ്പണം

നേരമുള്ളവർക്കൊപ്പം കൂടണം


ശാന്തമാം ചിന്തയാൽ നേര് തിരയണം

നേരിനെതിരെന്ന് കാണുകിൽ നുള്ളീടണം


നേട്ടവും കോട്ടവും പടികളാക്കണം 

വാശിയുള്ളവർ മുന്നിൽ ജയിക്കണം


                                                      സുബീർ വഴിയമ്പലം







2022 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

[രീതി :- ബീവിഖദീജാനെ കെട്ട് പറഞ്ഞന്ന്....]


ആറ്റൽ റസൂലിൻ്റെ മീലാദിൻ പൊൻ ചന്തം

ചാമക്കാലമഹൽ ഏറ്റം ആലോഷത്തിൽ 

ദാറുൽ റഹ്മത്ത് മദ്രസ നേരുന്നു

ശീലൊത്ത് ചേലിൽ മീലാദ് മുബാറക്  (2 )


ഏറെ മാഹാത്മാക്കൾ വിശ്രമിക്കും മണ്ണ്

SMKതങ്ങൾ ഉറങ്ങുന്ന മണ്ണിത്

ദീനിൻ ഇസ്സത്തിൽ വിളക്കാക്കും ഈ മണ്ണ്

ആലീമിങ്ങൾ ഏറേ വളർന്നുള്ള മഹല്ലിത്

[ആറ്റൽ റസൂലിൻ്റെ മീലാദിൻ പൊൻ ചന്തം 

ചാമക്കാലമഹൽ ഏറ്റം ആലോഷത്തിൽ 

ദാറുൽ റഹ്മത്ത് മദ്രസ നേരുന്നു

ശീലൊത്ത് ചേലിൽ മീലാദ് മുബാറക് ]


അബ്ദുള്ള മുസ്ല്യാരും അബ്ദറഹ്മാൻ മുസ്ല്യാരും 

ഇൽമിൽ വെളിച്ചം പകർന്നു കൊടുത്തിടം

ശിഹാബ് തങ്ങൾ- ജിഫ്രിമുത്തുക്കോയ തങ്ങൾ

ദീനിൻ നൂറിന്നേകി  ദാറു റഹ്മത്ത്

[ആറ്റൽ റസൂലിൻ്റെ മീലാദിൻ പൊൻ ചന്തം

ചാമക്കാലമഹൽഏറ്റം ആലോഷത്തിൽ 

ദാറുൽ റഹ്മത്ത് മദ്രസ നേരുന്നു

ശീലൊത്ത് ചേലിൽ മീലാദ് മുബാറക് ]


നേരിൻ വഴികാട്ടി ശ്രേഷ്ഠ ഗുരുക്കളും

ഏറ്റം അദബിൽ വളരുന്ന  ശിഷ്യരും

പൂർവ്വ വിദ്യാർത്ഥി, പ്രവാസി മനസ്സുകൾ

മികവോടെ മഹല്ല്  പരിപാലിക്കും സംഘവും

[ആറ്റൽ റസൂലിൻ്റെ മീലാദിൻ പൊൻ ചന്തം

ചാമക്കാലമഹൽ ഏറ്റം ആലോഷത്തിൽ 

ദാറുൽ റഹ്മത്ത് മദ്രസ നേരുന്നു

ശീലൊത്ത് ചേലിൽ മീലാദ് മുബാറക് ]

2022 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

 

https://youtu.be/Aw0tTHxnnS8


ണ തുമ്പി പറന്നു , തുമ്പപ്പൂ തൊടി നിറയേ

പൂവിളിയാൽ കൂട്ടരണഞ്ഞല്ലോ.. പൂ.. കൂ..ട.

 നിറയേ..തിരുവോണ പൂനുള്ളാൻ....(2)

പൊൻചിങ്ങം  പുതു പുലരിയെ വരവേൽക്കുമ്പോൾ

മലയാളം പൊന്നണിഞ്ഞൊരീ തിരുവോണം...

(ഓണ തുമ്പി പറന്നു.. )


കർക്കിടകം വറുതിയുമായ്

  പെയ്തൊഴിഞ്ഞു മറയുമ്പോൾ

ഐശ്വര്യ സമൃദ്ധിയുമായ് 

   വന്നണഞ്ഞ പൊന്നോണം

മാവേലി തമ്പ്രാനേ.. വരവേൽക്കാൻ മലനാട്

തിരുവാതിര ചുവടൊത്ത്..താളത്തിൽ നീ പാട് 

ഓലക്കുട ചൂടട്ടേ..  ഓണത്താറാടട്ടേ..

പൊള്ളല്ലാ കഥ ചൊല്ലി  നാടുണർത്തു വണ്ണാനേ..

അത്തം നാളില് ഒരുനിരയായ്

                മുറ്റത്തെത്തിയ കുഞ്ഞുകളം

ചിത്തിര നാളിൽ ഇരുവരിയായ് 

                ചോതിയിൽ ചെമ്പൂവിൻ ചന്തം

ഓരോ നിരയും പല നിറവും 

                ഏറി വരും പൂക്കളമല്ലോ

ഉത്രാടത്തിന്ന് പത്തു നിറത്തിൽ          

               തിരുവോണത്തിൻ കളമെഴുതാം

തിരുവോണത്തിൻ കളമെഴുതാം 

(ഓണ തുമ്പി പറന്നു..)


ഓണവില്ലിനീണവുമായ് 

     ഓണനാള് വരവായീ...

ആർപ്പോ വിളി ആരവമാൽ

     ഓണത്തപ്പനെതിരേൽക്കാം


ആവേശ പുലികളിയും വള്ളംകളി അലയടിയും

തിരുവോണ കോടിയുടുത്ത്  ആഘോഷ തുടിതാളം

അടിപതറാ വടംവലിയും മാങ്കൊമ്പിലെ ഊഞ്ഞാലും

കുമ്മാട്ടി കളി വരവും കൈകൊട്ടി കളി തകൃതി

കാളൻ ഓലൻ എരിശ്ശേരി 

              പച്ചടി കിച്ചടി പുളിശ്ശേരി

അവിയൽ തോരൻ പുളിയിഞ്ചി 

              പപ്പടവും പഴവും പ്രഥമൻ

ഇലയില് വരിയായ് രസമേളം

              മനസ്സുകളൊന്നിച്ചൊരുനിരയായ് 

ഓണം ഉണ്ടും കളിചിരിയായ്

              ഉത്സവമായൊരു പൊന്നോണം

കേരളനാടിൻ പൊന്നോണം 

(ഓണ തുമ്പി പറന്നു..)


                                                                  സുബീർ വഴിയമ്പലം











2022 ജൂലൈ 20, ബുധനാഴ്‌ച

https://youtu.be/PyiBev3oFo0


ചിന്മയം

ചിന്തയിൽ ചിതലരിച്ചൊരാ ചുമരിലിന്നും

ചതിയാൽ ചിതയൊരുക്കിയോർ ചിരിച്ചിരിപ്പൂ... 

ചികഞ്ഞത്ര നോക്കേണ്ട കാലമിപ്പുറത്തും

ചങ്കിനുള്ളിൽ അണഞ്ഞിടാ കനലത്രയേറേ...

ചരിതമായ് നാളെ മാറുമീ തുടിപ്പെങ്കിലും

ചാരമാകാതെ തെളിയുന്നതും ചിന്തകൾ !


                                          സുബീർ വഴിയമ്പലം




2022 മേയ് 13, വെള്ളിയാഴ്‌ച

അലിവിൻ്റെ പൊലിമ

 രളറയിൽ  ഇരുളാർന്ന മർത്യന്നു മുന്നിൽ 

                   എന്ത്  പൊരിയുന്ന വയറും

                     നോവ് നീറുന്ന ഹൃത്തും? 


നേത്രമല്ല അകക്കാമ്പു കാണുവാൻ വേണ്ടൂ,

ക്ഷേത്രമല്ലാ ദൈവപ്രതിഷ്ഠയ്ക്കു ശ്രേഷ്ഠം

ദയവാർന്ന മനമാണ്  

                       ഭക്തി തൻ കേന്ദ്രം

കരുണയാൽ ഉളളിൽ തെളിയുന്ന

                               വെണ്മയാകുന്നു ദൈവം

നന്മ വാഴുന്ന  സ്നേഹ-

                            സാമ്രാജ്യമതു  സ്വർഗ്ഗം

സന്മനസ്സുളളവർക്കെന്നും 

                                സമാധാനമീ ലോകം

                                                സുബീർ വഴിയമ്പലം

                                              

2022 മേയ് 4, ബുധനാഴ്‌ച

നവലോകം


നവലോകം 

 പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ

ചിട്ടവട്ടമേറും ഒരു കൂട്ടിലേ

       മിച്ചമല്ലയീ ജീവിതം

ഇഷ്ടമേറിടും ജൈത്രയാത്രയിൽ 

ലക്ഷ്യം അരികിലോ അകലയോ

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ

               തിരഞ്ഞു വീശും ചിറകുകൾ


മുത്ത് പോലെ  ചിപ്പി തന്നിലായ് 

                    ഒതുങ്ങിടാ കനവുകൾ

കണ്ണിലൂറും വർണ്ണ ജാലം

                       മഴവില്ലിലും സുന്ദരം

വിശ്വമേ...........  തന്ത്ര  ഗൂഡമേ.......

അതിര് കാണാ....... -പ്രപഞ്ച ജാ...ലമേ...

ആഴി ആഴവും  താരലോകവും

അറിവിനുറവുകൾ തേടി അലയണം

പൊന്നഴികളാൽ  തീർത്ത അതിരിനപ്പുറം

ലോകമേ....  നിന്നെ അറിയണം

പൊഴിയുമീ..  ദിനരാവുകൾ 

പൊൻ ചരിതമാം... കാവ്യമേകണം

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ




ഇനിയുമേറേ  വഴികൾ താണ്ടാൻ

കണ്ടെതെല്ലാം കൗതുകം

കണിശമേറും  നിമിഷമേകും

പാഴില്ലാ പാഠവും..

വിശ്വമേ...........  തന്ത്ര  ഗൂഡമേ.......

അതിര് കാണാ....... -പ്രപഞ്ച ജാ...ലമേ...

ഇന്ദ്രജാലമോ മന്ത്രബോധമോ

മായികം നിറഞ്ഞതോ ജീവിതം

ചിന്തയെ തൊടുത്ത് ശരികൾ തിരഞ്ഞ്-

അതി ഗൂഡമാം... ചില്ലുടയ്ക്കണം

തുടിക്കുമീ...  ഹൃദുരാങ്കണം

ഏറ്റു ചൊല്ലിടും ..  ലോകം നേടണം

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ

     സുബീർ വഴിയമ്പലം



പ്രിയതമ


        പ്രിയതമ.    


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


അറിയാതകമിതിലിന്നാഴത്തിൽ 

വേരൂർന്നൊരു പ്രണയാലിൻ തളിര്

പ്രണയാക്ഷരമാൽ എൻ പ്രാണനിൽ

കവിത പകർന്നൊരു പെൺ മലര്..

ഇന്ദുമുഖീ....    ശൃംഗാരവതീ .... 

ഈ എന്നിൽ നീ ...  അനുരാഗ നദീ..


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


പടവാൾമിഴിമുനയാലെൻഅകമിൽ

അങ്കം കുറിച്ച മങ്കയിവൾ

പിരിയാതേ ജീവിതവീഥിയിൽ 

പാതി മെയ്യാകും എൻ പ്രിയതമയായ്

ഇന്ദുമുഖീ....    ശൃംഗാരവതീ.... 

ഈ എന്നിൽ നീ.....  അനുരാഗ നദീ..


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


സുബീർ വഴിയമ്പലം



നിൻ ഒർമ്മ ഒരു കൈതവം

 

നിൻ ഒർമ്മ ഒരു കൈതവം

പിരിയാൻ ഞാൻ നിന്നെ പ്രണയിച്ചതില്ല.

ദൂരെ പറന്നകലാൻ നിന്നിൽ അലിഞ്ഞതില്ല.

പറയാൻ തുനിഞ്ഞുള്ള വാക്കുകൾ കേൾക്കാൻ 

നിനക്കായ്‌ ഞാൻ കാതോർത്തതില്ല

മാൻമിഴിയാലെൻ്റെ കരളിൽ കുടിയേറാൻ

നിൻ കരിമഷി കൺകളിൽ നോക്കിയില്ല

ഇടവഴിയരികിൽ ഒന്നു കാത്തു നിൽക്കാൻ 

നിൻ്റെ കാലൊച്ച പരിചിതമായതില്ല

പനിനീർദള മധുവെന്നു വർണ്ണിച്ചിടാൻ 

നിൻ അധരകണമോ തെല്ലും നുകർന്നതില്ല

താമരപൂവിതൾ പോലെന്നുപമിക്കാൻ

നിൻ കവിളിണ തഴുകാൻ തുനിഞ്ഞതില്ല 

എന്നരികെ അണയും പൂങ്കാറ്റിനു പകരാൻ

ഇളം  തെന്നൽ ഈ നിൻ തനു പുൽകിയില്ല

പുലരിതൻ തൂമഞ്ഞിനോടായ് ഉപമിക്കാൻ 

നിൻ കാവ്യം എന്നിൽ  ഉണർന്നതില്ല.

കനവുകൾ നെയ്തിടാൻ പരിചിതമാം മുഖം

എന്നുള്ളിൽ ഒരു മാത്ര  തെളിഞ്ഞതില്ല.

കദനമേറും വിരഹമാം ഭാവം ചാർത്തിടും

കണ്ണുനീരിനു കലരാത്ത ലവണ രസം

തോരാതെ പെയ്തിടും മഴയാൽനനയുമ്പോൾ   

കരളിൻ്റെ കനലുകൾ അണയുമെങ്കിൽ

തൂലികയാൽ എൻ വിരൽ ചലിക്കുവോളം

നിൻ ഒർമ്മ ഒരു കൈതവ കാവ്യമാക്കാം

സുബീർ വഴിയമ്പലം






2022 മാർച്ച് 19, ശനിയാഴ്‌ച

رمضان كريم

رمضان كريم





أَهْلًا بكم يا شهر شريف
مرحباً يا رمضان كريم
شهر التوباتي والرجوع
شهر الرحمة والسلام
شهرالدعاء و نصر - شهرالنورلقلوبنا
شهرالقرآن ولحافظين شهر صدقاة والزكاة
شهر السحور والإفطاريا شهرا صيامى والقيام
شهر الفقير والضعيف يستعد الريان-للصائمين 
أَهْلًا بكم يا شهر شريف
مرحباً يا رمضان كريم
شهر التوباتي والرجوع
شهر الرحمة والسلام
وعلى الرحب والسعة  شهر طيبة المغفرة
شهر التحليل و التسبيح  مرحبا يا شهرا شريف
شهر النجاح والتمجيد  أَهْلًا وَسَهْلًا رمضاننا
يارب ارزقني ولعافية جيدة ليقبل رمضان عظيم

 كلمات الاغنية:- سبيروزيمبلم

Subeer Vazhiyambalam








م

2022 മാർച്ച് 11, വെള്ളിയാഴ്‌ച

സയ്യിദ് ഹൈദറലി തങ്ങൾ



ഹദിൻ്റെ സന്നിധി പുൽകാനായ് തങ്ങളും

യൗമുൽ അഹദിന്ന് യാത്ര തിരിക്കുന്നു.

ഷഅബാൻ മൂന്നിന്ന് ളുഹ്റിൻ്റെ സമയത്ത് 

ഹൈദറലി തങ്ങൾ   നമ്മേ പിരിയുന്നു.

പൂക്കോയ തങ്ങൾ പൊൻ മകനായ് പിറന്നോവർ

അഹ് ലുബയ്ത്തിൽ ഇക്കാലത്തിൽ വിളക്കായോർ

മലബാറിൻ തണലാം കൊടപ്പന തറവാട്ടിൽ

പൂമുഖത്തെന്നും നിലാവിൻ ഒളിയായോർ

ബസ്വീഹത്തോടെ നസ്വീഹത്ത് തന്നോവർ

മാനവ മൂല്യത്തെ ഉയർത്തി പിടിച്ചോവർ

മനസ്സുകൾക്കുള്ളിൽ നിലാവായ് തെളിഞ്ഞോവർ 

സാന്ത്വനമായോരാം ഹൈദറലി തങ്ങൾ

മുത്തായ തങ്ങൾക്കായ് തേടുന്നിലാഹിലായ്

ജന്നത്തിൻ ദറജ  നീ ഏറ്റീ കൊടുക്കള്ളാ...

മുത്തായ തങ്ങൾക്കായ് തേടുന്നിലാഹിലായ്

ജന്നത്തിൻ ദറജ  നീ ഏറ്റീ കൊടുക്കള്ളാ...

                                                   സുബീർ വഴിയമ്പലം

                                                                       09/03/2022 ദോഹ

2022 ഫെബ്രുവരി 3, വ്യാഴാഴ്‌ച

ജയം


ജയം

 " നേരിടാതെയല്ലാതെയാരുമൊന്നുമേ

നേടിയതില്ലയെന്നുമേ "

പിറവി മുന്നേ.. തേടി നീ.. നേടിലക്ഷ്യം,

ലക്ഷമൊന്നിലേ ജയം 

ജീവകണമായ് ഫലം 

                             സുബീർ വഴിയമ്പലം


2022 ജനുവരി 23, ഞായറാഴ്‌ച

നീ പ്രവാസി


നീ പ്രവാസി


 '' പൊൻകതിർ കൊയ്ത്ത്  കഴിഞ്ഞേ പണ്ടേ

വൈകിയണഞ്ഞവർ കണ്ടത് പതിര്  "

അതിരില്ലാ കടലലയും താണ്ടി

തരണം ചെയ്തത് ദശകങ്ങൾ,

പശിയറിയാതെ പുരയേ പോറ്റാൻ

ദിശയറിയാതെ അലയുമ്പോൾ,

ആയുസ്സെത്ര ബാക്കിയിരിപ്പൂ

സ്വപ്നം കണ്ടൊരു നാളേയ്ക്കായ് .?

                                        സുബീർ വഴിയമ്പലം







2022 ജനുവരി 9, ഞായറാഴ്‌ച

ഞാനും നിങ്ങളും

ഞാനും നിങ്ങളും





അതെ,

നിങ്ങൾക്കെന്നോട് ഇഷ്ടമുണ്ടെങ്കിലേ  

എന്നോട് എനിക്കൊരു ഇഷ്ടമൊള്ളൂ.


ഇനി,

നിങ്ങൾക്കെന്നെ ഇഷ്ടമല്ലെങ്കിലോ?

എന്നെ എങ്ങിനെ ഈ എനിക്ക് ഇഷ്ടമാകും?


ഇനി പറ,

എന്നോട് എനിക്കുള്ള ഇഷ്ടമില്ലെങ്കിൽ 

ഈ നിങ്ങളേ..  എനിക്കെങ്ങിനെ ഇഷ്ടമാകും?

.

.

ഭ്രാന്ത് ,

.

ഇത് കണ്ട് 

പുല്ല്, എന്ന് ചൊല്ലി ! 

 തല്ല് -

തന്നാണിതിനുത്തരമേകുന്നതെങ്കിലും

തെല്ലോളം ഇഷ്ടമീ കാണുന്ന കൺകളിൽ

ഉണ്ടെന്നുറപ്പിച്ച   ചിന്തയൊന്നേ എന്നിൽ.

അതെ!

നാളെ-

യാത്രയേകിയെൻ മിഴികളെ അടച്ചിടുമ്പോൾ

ഇതേ നയനങ്ങൾ നിറയാതിരിക്കയില്ല.

നിത്യശാന്തിനേരാതെ മുഖം തിരിക്കയില്ല.


ഇനി ,

ആരാണീ  " ഞാനും നിങ്ങളും " എന്ന് കൺതുറന്ന് ഒന്ന് ഈ നമുക്ക്  നോക്കാം ' 

                                          സുബീർ വഴിയമ്പലം





പ്രിയതമം

പ്രിയതമം

https://youtu.be/-9gA3XvBKgc






 https://youtu.be/-9gA3XvBKgc

ഓണചന്തം

 






 



















https://youtu.be/lXfr4VVLW8Y


തൂലിക


തൂലിക



 

" എൻ മനോഗർഭം പെറ്റു കൂട്ടും 

തൂലികയ്ക്കിന്നു വിരളമാം 

 വിരഹ ഭാവം "

                                സുബീർ വഴിയമ്പലം






2021 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

നിൻ സ്വരം

നിൻ സ്വരം മലർ മധുവായി പൊഴിയുന്നുവോ...

തേൻ അലിയും തെന്നലായെന്നെ തഴുകുന്നുവോ.... (2)

അനുവാദ മലർഹാരമാം ഗാനം...

അലതല്ലുന്നിടനെഞ്ചിൽ നിൻ നാദം,

കുളിർ മഞ്ഞ്  പെയ്യുന്നു മനമാകേ....

തളിരിട്ട-തനുരാഗ പൂക്കാലം,

ഇതു പുതു പല്ലവി...

ഈണം നിൻ കൊഞ്ചലിൽ... (2)

ചാലിചെഴുതുന്നു എൻ കാവ്യമാ....യ് .

             (നിൻ സ്വരം മലർ......)


മൂളി പാട്ടൊന്ന്‌ പാടികൊതിപ്പിച്ചു നീ 

ചേലിൽ പാറി പറന്നെൻ്റെ ആറ്റക്കിളീ..

ആരും കാണാതെ വന്നെൻ്റെ ചാരത്തന്ന് 

ചേർന്നിരുന്ന് -എന്നെ കോരിതരിപ്പിച്ചു നീ..


പാതി പാടി കൊതിപ്പിച്ച പ്രിയ  ഗാനമെൻ

തനു പുൽകി കരളിൽ പകർന്നീടുമോ(2)

അഴലകലുന്നിതാ നിന്നിലലിമ്പോഴെൻ(2)

അഴകേറുന്ന പ്രിയ സ്വാപ്നമേ.. 

                  (നിൻ സ്വരം മലർ......)


നിറ മേറുന്നു നിൻ ചിത്ര വർണ്ണങ്ങളിൽ..

ലയലാവണ്യമൊഴുകുന്നു നിൻ  മേനിയിൽ,

നിളയോളം പോൽ ഉള്ളിൽ തുളുമ്പുന്ന നീ...

എന്നിൽ നേദിച്ചൊരനുരാഗ പ്രണയാമൃതം,


ഉള്ളിന്നുള്ളിൽ തുടിക്കുന്ന പ്രിയ താളമായ്...  

നീ ചാരെ അണയുന്ന പദനിസ്വനം (2)

സ്വരലയ സന്ധ്യയിൽ രാഗനദി ഓളമായ് (2)

ശ്രുതി മീട്ടുന്നു നീ പ്രാണനിൽ.....

                    (നിൻ സ്വരം മലർ......)

                                    രചന, സംഗീതം : സുബീർ വഴിയമ്പലം

                                                 27/08/2021 KPM











2021 ജൂലൈ 8, വ്യാഴാഴ്‌ച

ദിവ്യ തീർത്ഥം





ൺ നിറഞ്ഞുള്ളം ഉരുകിയതറിയാതെയീ

മൺമറഞ്ഞെനിക്കെന്തിനീ  പനിനീർ ദളം.?

കേൾക്കാൻ കൊതിച്ചുള്ള വാക്കുകൾ നാളെ

മൺമറഞ്ഞിട്ടു ചൊല്ലിയിട്ടെന്തു കാര്യം?

പറയാൻ - തുനിഞ്ഞതുള്ളറിഞ്ഞൊന്നു കേൾക്കാതെ

വാവിട്ടു  കരയുന്നതാർക്കുവേണ്ടി ?       

അരികിൽ നിന്നാ ചുവരിലേറുന്ന മുന്നേ

ആദരവുമീ സ്നേഹവും പകർന്നു കൂടെ?

നേരേ ഒരു വാര വാരി കൊടുക്കാതെ ധൃതിയിൽ,

പ്രാണനകലുമ്പോൾ

എന്തിനീ പുണ്യതീർത്ഥം?

പുഞ്ചിരിക്കേകുവാൻ ഒരു മറുപുഞ്ചിരി

ഇല്ലായിരുന്നെങ്കിലെന്തിനീ ബാഷ്പാഞ്ജലി ?

പ്രാണനുള്ള നാൾ ഉള്ളിനെ

മുള്ളിനാൽ കോറിയോർ...

പ്രാണനറ്റ മെയ്മേലേയോ പുഷ്പ്പാർച്ചനാ

തകൃതിയാൽ പ്രകടമീ പ്രാർത്ഥനാംഗ്യം...

"ജീവനുളള നാൾ ഉള്ളറിഞ്ഞേകണം നാം
പൊള്ളയല്ലാത്ത  സ്നേഹാർദ്ര ദിവ്യ തീർത്ഥം"

കൺ നിറഞ്ഞുള്ളം ഉരുകിയതറിയാതെയീ
മൺമറഞ്ഞെനിക്കെന്തിനീ  പനിനീർ ദളം.?
                                                           സുബീർ വഴിയമ്പലം 
                                    08/07/2021 (ദോഹ)








2021 ജൂലൈ 6, ചൊവ്വാഴ്ച

നീ നന്മതൻ ഉറവ




നീരുറവകൾ ചേർന്നൊഴുകി -

അലിവാർന്നൊരരുവിയായ്..

കരുണവറ്റാ അരുവികൾ -

ഒഴുകിയൊരു പുഴയായ്....

സാന്ത്വന പുഴകളായ് ഒഴുകി എത്തും -

കൈരളീയഗുണസാഗര "മഹാസമുദ്രം " 

കനിവിൻ്റെ കടലുകൾ -

   ഒന്നായ് അലിഞ്ഞു ചേരും ...

മനസ്സെന്ന വിശാലമാം   "മഹാസമുദ്രം "

                                                                  സുബീർ വഴിയമ്പലം                      

                                        06/07/2021


2020 ജൂലൈ 1, ബുധനാഴ്‌ച


ത്തുപ്പള്ളി കാലം തൊട്ടെൻ  
 ഖൽബിൽ ഇശ്കിൻ നൂറായ്
ഓർത്തു വെയ്ക്കാൻ കാതുകൾക്ക്
 
ഇശലുകൾ തന്നോനേ... ഇശലുകൾ തന്നോനേ....
ഓമനിച്ചെൻ കരളകത്ത് കാത്തു വെച്ചൂ നിന്നേ...
ഒട്ടുമേ കൊതിയില്ലെ പൊന്നേ
 കാണുവാനീ എന്നേ ..കാത്തിരിപ്പൂ നിന്നേ...
(ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

കണ്ണാൽ കണ്ണോടു പറഞ്ഞത് കൗതുകമാമൊരു കാവ്യം...
കരളിൽ കുളിരായ് പെയ്തിറങ്ങിയ സുന്ദരമാം അനുരാഗം
കാലം പല കുസൃതികളാൽ കഥയായത് ഒത്തിരി ദൂരേ...
കണ്ണീർ നനവുതിരുന്ന താളുകൾ ഇന്നും എന്നകതാരിൽ.
കനവായ് തെളിയുന്ന നിന്നെ, 
കാണാൻ മിഴികൾക്കു ദാഹം
കാതോരം കെസ്സ് മൂളി ,പുണരാൻ ഒരു തീരാ മോഹം
(ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

പതിവായ് കാണാനണയും വഴിയരികേ തിരയും തോഴാ...
പകരാൻ മധുരം ചൊടിയിലൊത്തിരി
                                  കരുതിയതെൻ   പ്രിയനായ് ഞാൻ
പാടാൻ ഇനിയും ഗസലേറേ പുതിയൊരു ഈണം നീ താ ...
പാടി നിറുത്തിയ ശീലിനൊത്ത് ഒത്തൊരുമിച്ചിനി പാടാം
പകലും പല പാതിരാവും പ്രിയനായ് തുടിച്ചു നെഞ്ചം
പ്രണയം അത് പ്രാണനകലും നാളോളം കാത്തിടാം ഞാൻ 
  (ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

                                                     സുബീർ വഴിയമ്പലം
                                                   01/07/2020 Doha


2020 ജൂൺ 24, ബുധനാഴ്‌ച

അനുരാഗ തേൻ മണി മുല്ല.




നുരാഗ തേൻ മണി മുല്ല
അയലത്തേ മണിമുറ്റത്ത്
അറിയാതെൻ അറയകമാകേ
പടർന്നുള്ള വെൺമലർ മൊട്ട് (2)

ഇന്നെൻ്റെ മനസ്സിനകത്ത്,  നീ നീട്ടിയ പ്രണയകത്ത്..... (2)
ഇഷ്ടത്തിൻ ചെറിയൊരുകനല് തീയാക്കിയ പ്രണയ കാറ്റ്
(  അനുരാഗ തേൻ മണി മുല്ല..... )
.,,,,,,,,,,,,,,,,,
പുലരികളിൽ പുതുമണമേകി  
നീ അരികേ വിരിയുമ്പോൾ
പുഞ്ചിരിയിതളഴകാൽ എന്നും
എൻ കണിയായ് ഉണരുമ്പോൾ (2)
പൂമുഖത്ത്   പ്രണയവസന്തം നയനങ്ങൾ ഒരുക്കിയതും
പൂക്കാലം പോലോരു പുളകം നിൻ കരങ്ങളേകിയതും

തൂമഞ്ഞിൻ തുള്ളിയുതിർന്നേ... 
കവിളിണതഴുകും നിമിയിൽ
തേനൂറും മൊഴിയാലേ നീ.... വന്നൂ എൻ ചാരത്ത്.. (2
(അനുരാഗ തേൻ മണി മുല്ല.....)
,,,,,,,,,,,,,,,,,,,,,
നീ വിടരാ രാവിന് ഏറേ   വിരഹ ഭാവമേറുമ്പോൾ
ഞാനറിഞ്ഞു നീ എന്നിൽ ജീവനായലിഞ്ഞെന്നും. (2)
നീലനിലാവൊളി വന്നാലും  കൗതുകമീ നിൻ വദനം
കിളിവാതിലിനരികേ ഒരുക്കിയ വിരുന്നെന്നും ആനന്ദം

ആശകൾതൻ താളുകളിൽ...  
എൻ കാവ്യമായ് നീ തെളിയും
മറഞ്ഞാലും മായാതേ.....  വാഴുന്നിതെൻ ലോകത്ത്... (2
(അനുരാഗ തേൻ മണി മുല്ല.....)
                                                           സുബീർ വഴിയമ്പലം
                                                                               24/06/2020


2020 ജൂൺ 19, വെള്ളിയാഴ്‌ച

വശ്യ വരാംഗന

വശ്യ വരാംഗന വരവർണ്ണിനീ...
വരിക വസന്തമായ് വരവേണി നീ. .. ( 2 )
വാരിളമാം വദനം വാർതിങ്കളോ- നിൻ
വലയിത വാൽക്കണ്ണിൽ  കാന്തികമോ...
     വനചന്ദനമായ് അരികേ വിരിയൂ...  (2)
     വർണക മലരാം  ലാവണ്യമേ... (2)
    [  വശ്യ വരാംഗന വരവർണ്ണിനീ...]

മരതക   മലയാള  ചേലച്ചുറ്റീ
മധു മണമൊഴുകും വെൺമലർ ചൂടി ... 
മണിമുത്തുതിരും പുഞ്ചിരി തൂകി
മന്മന മിതു കിളി മൊഴിയാലേ..
മാനസ പൗർണ്ണമീ..അരികെ വരൂ...
മാനസ പൗർണ്ണമീ..അരികെ വരൂ...
മാധവ മാസ വസന്തമല്ലോ ...
മാധവ മാസ വസന്തമല്ലോ ...
    [  വശ്യ വരാംഗന വരവർണ്ണിനീ...]

അകമലർ അനുരാഗ അതിലോലുതേ
അകനിയം ആനന്ദ അഭിലാഷമേ..
അംഗനമങ്ക നീ മനഃമോഹിനീ 
അധരാമൃത മധു പകരാമോ
ആതിര താരമേ... തണ്‍കതിരേ..
ആതിര താരമേ... തണ്‍കതിരേ....
ആനന്ദ രാഗമായ് ഒഴുകുന്നു നീ
ആനന്ദ രാഗമായ് അലിയുന്നുനീ
    [  വശ്യ വരാംഗന വരവർണ്ണിനീ...]
സുബീർ വഴിയമ്പലം
19/06/2020

2020 ജൂൺ 10, ബുധനാഴ്‌ച

സഹായ സ്വചിത്രം


സഹായ സ്വചിത്രം
നിവൃത്തികേടാൽ   നീട്ടിയാ  മിത്ര   ഹസ്തം
നിറഞ്ഞേകിടും  ചിത്രം  പകത്തുന്നു  വ്യർത്ഥം,
നിറഞ്ഞൊഴുകിയന്നേരത്തേ മിഴിനീരിനർത്ഥം
നിറഞ്ഞതാ  മനഃമെന്ന്  കരുതും  പ്രബുദ്ധർ,
നിനച്ചിരിപ്പൂ എന്നൂഴമെത്തുന്നതെന്നിനി ?
സുബീർ വഴിയമ്പലം     

2020 ജൂൺ 9, ചൊവ്വാഴ്ച

സ്വീകാര്യം

                       "സ്വീകാര്യം"

ഭ്രഷ്ട തേൻ  തുള്ളിയേകിയാൽ
                            കാഞ്ഞിര കയ്പ്പ്
ഇഷ്ടമുള്ള  അച്ചി  തൻ  കനൽ
              കൈവെള്ളയിൽ കുളിര്

                                                        സുബീർ വഴിയമ്പലം 
ഒന്ന് 1





ന്ന്...  എന്ന് ചൊല്ലി ഒരു വര
ഈ കോലത്തിലാക്കിയേ നിങ്ങളെന്നേ..  (1)

എത്ര    എന്നോടങ്ങ്    പെരുക്കിയിട്ടും
കാര്യമില്ലാത്ത ഒരു തരം ഒന്നാണ് ഞാൻ (1×)

കൂടെ   ചങ്ങാതിയാക്കി  കൂട്ടിയാലോ
ഏറെ ഇഷ്ടത്തോടെ ഒന്ന്-അങ്ങ് കൂടും ( 1+)

ചുമ്മാ  പറഞ്ഞങ്ങ്  ഒഴിവാക്കിയാലും
ചങ്കിനൊന്നേ കുറയുവാനുള്ളുതാനും...(1-)

വില കുറവാകിലും സ്ഥാനമോ ശ്രേഷ്ഠം
പാവമെൻ പദവിയെന്നും ജയിച്ചവർക്കായ് (🥇)


ഇന്ന് കാണുന്നത് ഒന്ന്,  നാളെ വേറെ ഒന്ന് ,
എന്നും  ഒന്നായതെൻ  ജന്മ  സുകൃതമത്രേ !

                                                                      സുബീർ വഴിയമ്പലം
                                                                         08/06/2020 (Doha )

2020 ജൂൺ 7, ഞായറാഴ്‌ച

വെള്ളി തിങ്കൾ കിളിയായ്...

മഞ്ഞുതിരും വിണ്ണിൽ അകലേ, 
മിന്നിച്ചിമ്മും താരം അരികേ ,
മനമെന്നു ചേരും നിമിഷങ്ങളിൽ....
                  പൊന്നുതിരും രാവിൻ കുളിരിൽ,
                  വന്നു  മെല്ലേ  തഴുകും  തെന്നൽ,
                  ശ്രുതി മീട്ടിയെൻ പൊൻ വീണയിൽ....
നിൻ്റെ മോഹ മധുരാഗം , പെയ്തിറങ്ങി  രാവാകേ..
കാത്തു വെച്ചൊരെൻ കാവ്യം , അതിനീണമിട്ടു നീ പാടീ..
സുന്ദരമീ അനുരാഗ വീണയിതിൽ 
                  ഇനിപുതുരാഗം തീർക്കാം
നിൻ തനുവിൻ ശ്രുതി ചേർന്നിടുന്നിതാ 
                  നിന്നിലലിഞ്ഞു ലയിക്കാം
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )

വീണലിഞ്ഞു മയങ്ങിടുന്നൊരു രാഗ സല്ലാപം,

വേണു പോലേ ചേർത്തു നീ ഇനിയേകു സമ്മാനം,
          കാൽ ചിലമ്പൊലി കിന്നരിച്ചത് കാറ്റിനോടല്ലാ
          വേണുവൂതി കാത്തിരുന്നെൻ കാതിനോടാണ്
ഒരു നിമി പിരിയാതിനി എന്നും
                വിരിമാറിൽ ചേർന്നിടാം ഞാൻ
പ്രണയം പകരും , പനിനീർ മലരിൻ 
                                മധു ചൊടിയിൽ പകരുമ്പോൾ
( മാറിൽ ചേർത്തൊരു മാനസ മേഘം 
പെയ്തൊഴിയുന്നൊരു യാമം
നാമറിയാതൊരു ദേവലോക
നദിയായൊഴുകുന്നിത ചാരേ' )
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )

            പാൽ നിലാവിൽ പാരിജാത പൂവിരിയുമ്പോൾ

            പാതിരാവിൽ  നിൻ  സുഗന്ധം  ഞാനറിയുന്നു....
പാതി ചാരും വാതിലിൽ ഒളി കണ്ണെറിഞ്ഞപ്പോൾ
പൂമുഖത്തൊരു പൂർണ്ണചന്ദ്രനെ കണ്ടു ഞാൻ ചേലിൽ
പടിവാതിലിൽ നിന്നനുവാദം 
            തിരിയായ് തെളിയുന്നതു കണ്ടേ...
പ്രിയനായ് മധുരം പകരാനധരം
                                  മൂവന്തി ചെമ്മലരായ്
നിൻ തനുവെ തഴുകുന്ന തെന്നലിനു
ഇന്നൊരു മാദക ഗന്ധം
നീ അണയുന്നൊരു രാവിനേറിവരും
മനമിളകുന്നൊരു ചന്തം 
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )
സുബീർ വഴിയമ്പലം  
07/06/2020 (Doha ) 

2020 ജൂൺ 4, വ്യാഴാഴ്‌ച

(രീതി:- ആയേ ഹൊ മേരെ .....)
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളായ് നീ (2)
പകലിൻ്റെ നീല വാനിലും തെളിഞ്ഞു മാരിവില്ലായ്
ഖൽബിൻ്റെ കായലാകേ.......  തെളിനീരായ്
ഖൽബിൻ്റെ ചിപ്പി തന്നിൽ മുത്തായ ബീവി നീയേ...
പ്രണയം തുടിക്കും ചങ്കിൽ നിന്നുതിർന്നു വീണ വരികൾ....
പണ്ടത്തെ ഇഷ്ട ഗാനം അതു തന്നെ പാടും ഈണം (2)
എന്നിട്ടുമെന്തേ പൊന്നേ... അറിയാതേ ...
എന്നിട്ടുമെന്തെ കണ്ണേ .. കാണാതെ പോണതെന്നേ.,,,
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളേ നീ...
🎼🎵🎼🎵🎵🎼🎵🎼🎵🎼🎼🎵🎵🎼🎼🎼🎼
ആത്മാവിൽ തഴുകിയൊഴുകും ഈണത്തിലൂറും ഇശലോ (2)
അനുരാഗ രജനിയോ നീ ഹൃദയം കവർന്ന ഗസലോ
അഴകിൻ്റെ ലാസ്യ ഭാവം അതിനൊത്ത നിൻ്റെ നടനം
അതിലെൻ്റെ ജീവതാളം  റൂഹിൽ തെളിഞ്ഞ നാളം .
അറിയൂ നിയെൻ്റെ ഇഷ്ക് ..... നൂറേ
അകം നിറക്കും വാക്ക് , മൊഴിയൊന്ന് എൻ്റെ ജീവേ
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
🎼🎵🎼🎵🎼🎵🎵🎼🎶🎵🎼🎼🎵🎼🎵🎼
ആകാശ താരകങ്ങൾ ഇഷ്കിൽ തിളങ്ങും മിഴികൾ (2)
ആനന്ദലാസ്യഭാവം വിളങ്ങുന്ന നിൻ്റെ മൊഴികൾ
അരികത്ത് പൂത്ത മുല്ലേ അകദാരിൽ ആശ നീയേ...
അഴകേറും വെണ്ണിലാവിൻ അജബേറും  എൻ്റെ ഹൂറി
അണിയുന്നതെന്നീ മഹറ്....  മാറിൽ
അനുവാദമൊന്ന് തരണം , ആ ഖൽബിൽ ഇടം തരണം .
പ്രണയം തുടിക്കും ചങ്കിൽ നിന്നുതിർന്നു വീണ വരികൾ....
പണ്ടത്തെ ഇഷ്ട ഗാനം അതു തന്നെ പാടും ഈണം (2)
എന്നിട്ടുമെന്തേ പൊന്നേ... അറിയാതേ ...
എന്നിട്ടുമെന്തെ കണ്ണേ .. കാണാതെ പോണതെന്നേ.,,,
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളേ നീ...
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
                                          സുബീർ വഴിയമ്പലം
                                                     04/06/2020 (Doha)

2020 ജൂൺ 1, തിങ്കളാഴ്‌ച

ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ.....
പൊൻ ഖമറൊളി വദനം നെഞ്ചിൽ തഞ്ചണ് മൊഞ്ചാലേ.. (2)
അന്തി ചോപ്പാണോ ചുണ്ടിൽ  ചെമ്മലരിതളാണോ ...
മുത്തു പൊഴിയും പാൽ പുഞ്ചിരി ചേലില്  വിരിയണതോ....

രാവാകേ കണ്ടതെന്നും -
                           നിന്നിൽ അലിയണ കനവാണ്...
പുലരൊളിയിൽ നിൻമുഖമോ
                കണി കാണാനുള്ളകൊതിയാണ് (2)
നിൻ തനുവേ തഴുകുന്ന തെന്നലായി മാറാം ഞാൻ
നീ നുള്ളി ചാർത്തിടും മുല്ല മലരായ് വിടരാം ഞാൻ..
മൊഴി മധുവല്ലേ.. മിഴിയഴകല്ലേ.... കൊതിയേറിടുന്നെന്നുള്ളിൽ
പനിനീരിൻ, പരിമളമായ്,  നീ പകരും സ്വർഗ്ഗസുഗന്ധം.....
         (ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ..... )

ഇഷ്ക് എന്നിൽ ചൊല്ലിയ നേരം
                            പെയ്തത് ഗസലിൻ മഴയാണ്
മനമാകേ പൂത്തുലഞ്ഞ്
                            പാടിയതിശലിൻ ശീലാണ് (2)
നീർമാതള പൂവിതളാകേ നിൻവഴി നീളേ വിതറാം ഞാൻ
ചഞ്ചലമീ നിൻ നടനം  ഈ എന്നിടനെഞ്ചിൻ തുടിതാളം..
നീ തന്നേ.... എന്നിണയായീ... ഇനി ഏതു ജന്മവുമരികേ..
നാമൊന്നായ്, ചേർന്നലിയും, ആ രാവിനു സ്വർഗ്ഗസുഗന്ധം...
      (ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ.....)
സുബീർ വഴിയമ്പലം
01/06/2020 ( Doha )

2020 മേയ് 27, ബുധനാഴ്‌ച

മണൽക്കാടിൻ മുത്തുകൾ

മണൽ കാട്ടിൽ  വിയർപ്പിൻ മുത്തുകൾ...
പണ - തുട്ടുകളായ്    മാറും   കഥ  കേൾക്ക് '
ഫോറിൻ     മണമുള്ള         പണം    നാട്ടില്...
ചിലവാക്കിടുന്ന     നേരമൊന്നിതോർക്ക് '

പറക്കുന്ന      തേരിലേറി    പോന്നത്      
മനസ്സങ്ങ് മലനാട്ടിൽ വെച്ചിട്ടാണത്      
ഒന്നിങ്ങ് വന്ന് മണ്ണിൽ കാല് കുത്തിടും
നാള് -  തൊട്ട്  മാട്  പോലെ  പണി തുടങ്ങിടും,

പലവിധ.  പരിഭവങ്ങൾ   കേൾക്കണം 
അതിനിടയിൽ ജമല് പോലെ അമല് ചെയ്യണം
നോവും    നൊമ്പരവും    കൂട്ടിന് 
അങ്ങ് നാട്ടിലേക്കണഞ്ഞിടുന്ന നാൾ വരെ
ഇങ്ങ്  ഹാലത്  എന്താണെങ്കിലും...
മാസം മുടങ്ങാതെ പണം നാട്ടിലെത്തണം.

ഉള്ളിലേറും     ആശയും    വിശപ്പുമേ-   
ബാക്കിവെച്ച് കൊണ്ട് തള്ളി നീക്കും നാളുകൾ
ഉറക്കമെന്നതൊന്ന്     നാട്ടിലെത്തിടും...  
നാളിൽ കിട്ടിടുന്ന ഭാഗ്യമൊന്ന് മാത്രമായ്,

പൊരിയും വെയിലും കൊടും മഞ്ഞതും
ഏറ്റ് മെയ്യതിൻ്റെ രൂപമാകെ മാറണ്
എങ്കിലും   ചൂടിലും    തണുപ്പിലും
മടിയാതെ മനസ്സോടെ ജോലി ചെയ്യണ്
നീറി നീറി  ഉള്ളിൽ  നാടിൻ  ഓർമ്മകൾ...
വിങ്ങും നേരം കണ്ണുനീര് താനെ പൊഴിയണ്.
സുബീർ വഴിയമ്പലം                            
2012 (RAK )                   



2020 മേയ് 26, ചൊവ്വാഴ്ച

അരികെ

നസ്സ് മനസ്സോടു ചൊല്ലുമാ മന്ത്രം
മായാ മഷിയാലെഴുതുമ്പോൾ
മനസ്സിൽ മീട്ടുമാ പ്രണയ തന്ത്രികൾ
അതിനൊത്തൊരീണമായ് മാറുമ്പോൾ
            ഹൃദയം കവർന്നൊരാ സഖി തൻ കാതിൽ(2)
                           ഒരു ഗാനമായ് ഞാൻ പാടുന്നു...(2)
മനസ്സിൻ്റെ താളിൽ അനുരാഗമായെൻ
ജീവനിൽ ഈണം പകർന്നതും നീ... (2)
തൊട്ടാൽ കിണുങ്ങുന്ന നിൻ മണിചെപ്പിൽ (2)
ഇന്നെനിക്കായ് ഒരു രാഗമില്ലേ...
നിൻ മനസ്സിൻ അനുവാദമില്ലേ..
(മനസ്സ് മനസ്സോടു ചൊല്ലുമാ മന്ത്രം ......)
ഓർമ്മിക്കുവാനായ് ആ നല്ല കാലം
എന്നും കരളിനു കുളിരായീ... (2)
മുള്ളായ് നമുക്കേറ്റ നോവുകളെല്ലാം (2)
ഇന്നരികിൽ പൂവിതളുകളായ്
എന്നരികിൽ നീ പൂമഴയായ്....
(മനസ്സ് മനസ്സോടു ചൊല്ലുമ മന്ത്രം ......)
സുബീർ വഴിയമ്പലം
   2005 ( IJK )



2020 മേയ് 18, തിങ്കളാഴ്‌ച

Lailathul qadr

രീതി: - ഓമനാ മുഹമ്മദിനെ ഒത്തിനയച്ചില്ല......)
യിരം മാസത്തിനൊത്തൊരു പുണ്യമേറും രാവ്....
ആലമുൽഒയ്ബിൻ്റെ റഹ്മത്തേറേ ചൊരിയണ രാവ്...
       ആഖിറം   ദുനിയാവതും  ഹസനത്തിലേറ്റണ  രാവ്....
       ആഴി പോൽ അനുഗ്രഹം ഒഴുകുന്ന അതിശയരാവ്....

അഹദവൻ അമറാലെ അണയും -
                                          മലക്കുകൾ    അർളാകേ...
അകലെ ഫജറൊളി വിടർന്നിടുംവരെ -
                                        തുടരുമവർ തസ്ബീഹാൽ....
ആറ്റ്   നോറ്റ്   കാത്തൊരീ   പുണ്യങ്ങൾ  തൻ പൂക്കാലം
അതിലേറ്റം സ്വർഗ്ഗ സുഗന്ദ മലരുകൾ
                                         ചേലിൽ വിടരണ രാവ്.
ആയിരം മാസത്തിനൊത്തൊരു പുണ്യമേറും രാവ്....
 ആലമുൽഒയ്ബിൻ്റെ റഹ്മത്തേറേ ചൊരിയണ രാവ്...
       ആഖിറം ദുനിയാവതും ഹസനത്തിലേറ്റണ രാവ്....
           ആഴി പോൽ അനുഗ്രഹം ഒഴുകുന്ന അതിശയരാവ്....
അസ്തഅഫിറാലേ തൗബ ചൊല്ലി -
                           മടങ്ങിടുന്നൊരു രാവ്
അടിമതൻ ഇരവാൽ ഇലാഹ്
                         പൊറുത്തിടുന്നോരു രാവ്....

ആശ്രിതർക്കിന്നാശ്രയം അല്ലാഹു അല്ലാതാര്
അറിഞ്ഞു  തേടാൻ  നേടിടാൻ
                             മികവേറും കനിവിൻരാവ്.. 
ആയിരം മാസത്തിനൊത്തൊരു പുണ്യമേറും രാവ്....
  ആലമുൽഒയ്ബിൻ്റെ റഹ്മത്തേറേ ചൊരിയണ രാവ്...
          ആഖിറം ദുനിയാവതും ഹസനത്തിലേറ്റണ രാവ്....
               ആഴി പോൽ അനുഗ്രഹം ഒഴുകുന്ന അതിശയരാവ്....

അൽ-അമീൻ മൊഴിയാലെ മുഅ`മിൻ
                                        കാത്തിരിക്കണ   രാവ്....
അഹം  കഴുകി  ഇഹപര
                          വിജയത്തിന് ഉതകും രാവ്....
അവസാന പത്തിൽ ഒളിഞ്ഞൊരീ
                                       ജന്നത്തിൻ പരിമള രാവ്.....
അനുഗ്രഹ റമളാനിലേ  ലൈലത്തുൽഖദ്റിൻ രാവ്...
(ആയിരം മാസത്തിനൊത്തൊരു പുണ്യമേറും രാവ്.... )
സുബീർ വഴിയമ്പലം
18/05/2020 doha