2020 ജൂലൈ 1, ബുധനാഴ്‌ച


ത്തുപ്പള്ളി കാലം തൊട്ടെൻ  
 ഖൽബിൽ ഇശ്കിൻ നൂറായ്
ഓർത്തു വെയ്ക്കാൻ കാതുകൾക്ക്
 
ഇശലുകൾ തന്നോനേ... ഇശലുകൾ തന്നോനേ....
ഓമനിച്ചെൻ കരളകത്ത് കാത്തു വെച്ചൂ നിന്നേ...
ഒട്ടുമേ കൊതിയില്ലെ പൊന്നേ
 കാണുവാനീ എന്നേ ..കാത്തിരിപ്പൂ നിന്നേ...
(ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

കണ്ണാൽ കണ്ണോടു പറഞ്ഞത് കൗതുകമാമൊരു കാവ്യം...
കരളിൽ കുളിരായ് പെയ്തിറങ്ങിയ സുന്ദരമാം അനുരാഗം
കാലം പല കുസൃതികളാൽ കഥയായത് ഒത്തിരി ദൂരേ...
കണ്ണീർ നനവുതിരുന്ന താളുകൾ ഇന്നും എന്നകതാരിൽ.
കനവായ് തെളിയുന്ന നിന്നെ, 
കാണാൻ മിഴികൾക്കു ദാഹം
കാതോരം കെസ്സ് മൂളി ,പുണരാൻ ഒരു തീരാ മോഹം
(ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

പതിവായ് കാണാനണയും വഴിയരികേ തിരയും തോഴാ...
പകരാൻ മധുരം ചൊടിയിലൊത്തിരി
                                  കരുതിയതെൻ   പ്രിയനായ് ഞാൻ
പാടാൻ ഇനിയും ഗസലേറേ പുതിയൊരു ഈണം നീ താ ...
പാടി നിറുത്തിയ ശീലിനൊത്ത് ഒത്തൊരുമിച്ചിനി പാടാം
പകലും പല പാതിരാവും പ്രിയനായ് തുടിച്ചു നെഞ്ചം
പ്രണയം അത് പ്രാണനകലും നാളോളം കാത്തിടാം ഞാൻ 
  (ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

                                                     സുബീർ വഴിയമ്പലം
                                                   01/07/2020 Doha