കവിത :- പ്രവാസം
പ്രയാസപ്രവാഹത്തിൻ പ്രതിവിധിയായി
പ്രാരംഭമേകീ പ്രതീക്ഷാ പ്രവാസം
പ്രതികൂലമാം ഒരു വാസം പ്രവാസം
പ്രതീക്ഷ പ്രകാശം തേടും പ്രവാസം
പ്രാരാബ്ദമാലേ തുടങ്ങും പ്രവാസം
പ്രമാണിയായാലും തുടരും പ്രവാസം
പ്രാണൻറെ പ്രതിഫലം പറ്റും പ്രവാസം
പ്രായം മറക്കും പ്രതിഭാസം പ്രവാസം
പ്രിയമേറും കൂട്ടരേ - പ്പിരിയും പ്രവാസം
പ്രിയ വീട്ടുകാരെ പിഴപ്പ് ഈ പ്രവാസം
പ്രിയ സ്വപ്ന ഭവനം ഒരുക്കാൻ പ്രവാസം
പ്രീതിയില്ലാ പ്രയാണം ഈ പ്രവാസം
പ്രഭാതം പ്രദോഷം വകവെക്കാ പ്രവാസം
പ്രധാനം- അദ്ധ്വാനം അതാണീ പ്രവാസം
പ്രതിദിനം പലവിധ പുകിലിൻ പ്രവാസം
പ്രശ്നങ്ങളിൽ പ്രതിരോധ പ്രവാസം
പ്രണയികൾക്കനുരാഗ വിരഹം പ്രവാസം
പ്രകട ദാമ്പ്യത്യ - അഭാവം പ്രവാസം
പ്രിയതരം വെടിയും തപസ്സീ പ്രവാസം
പ്രിയവികാരങ്ങൾ ഹോമിക്കും പ്രവാസം
പ്രതീക്ഷയാൽ ഉപവാസമാല്ലോ പ്രവാസം
പ്രതിഫലിക്കട്ടെ! എന്നുംവിജയ പ്രകാശം!
രചന:- സുബീർ വഴിയമ്പലം
04-05-2016

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ