എൻ ശ്വാസ മൊന്നു നിലച്ചാൽ മണ്ണിൽ
അനാഥരായ് തീരുമോ വരികൾ
ഞാൻ-മനോ ഗർഭം ധരിച്ചുള്ള വരികൾ
നിദ്രയില്ലാതെ നിറങ്ങളില്ലാതുള്ള -
താളിൽപിറന്നെന്റെ വരികൾ -
ഞാ...ൻ തൂലികയാൽ പെറ്റ വരികൾ
ഒരു പൈതൽ എന്ന പോൽ
ഏറെ പ്രതീക്ഷയാൽ
വാരി പുണർന്നൊരെൻ വരികൾ
ഞാ..ൻ മാറോടു ചേർത്തുള്ള വരികൾ
പിറവിയിൽ വ്യത്യസ്ഥ
ഭാവരാം വരികളിൽ
ആദ്യം പ്രണയം പിറന്നു
വിരഹവും ഭക്തിയും പിറകേ പിറന്നു..
ചില നയനമാകേ വിരൂപരാണെങ്കിലും
സുന്ദര രൂപരാണെന്നിൽ
ചിന്തയിൽ പിറകൊണ്ട സന്താനങ്ങൾ
ശ്രുതിയൂട്ടി താളം പകർന്നു വളർത്തി
സപ്ത സ്വരത്തിൽ ലയിച്ചു
അവരിന്ന് പ്രകൃതിയിൽ സല്ലാപ ലയമായ്...
രചന :- സുബീർ വഴിയമ്പലം
10/01/2018
ദോഹ , ഖത്തർ