
ഒന്ന് ചിന്തിക്കൂ നാം ഇന്ന്എവിടെയെന്ന്.!
സ്വർഗ്ഗത്തിലായ് നാം വസിച്ചു കൊണ്ട്
ഏതോ സ്വർഗ്ഗത്തിനായി പൊരുതിടുന്നോ.?
നീച നരകം സ്വയം വരിച്ചിടുന്നോ..?
ഉണരുവാൻ നമ്മൾ മടിച്ചിടല്ലേ..
നല്ല നാടിനേ നമ്മൾ തകർത്തിടല്ലേ...
കുരുന്നായിരുന്ന നാൾ തൊട്ടു നമ്മൾ
ഏറ്റു ചൊല്ലിയ പ്രതിജ്ഞ മറക്കരുതേ...
എത്ര പേർക്കാകും ഇന്നാ പ്രതിജ്ഞ
സ്വന്തം മനസ്സറിഞ്ഞൊന്ന് പറഞ്ഞീടുവാൻ?
"ഭാരതം എൻറെ നാടാണ്". .....
