കരളറയിൽ ഇരുളാർന്ന മർത്യന്നു മുന്നിൽ
എന്ത് പൊരിയുന്ന വയറും
നോവ് നീറുന്ന ഹൃത്തും?
നേത്രമല്ല അകക്കാമ്പു കാണുവാൻ വേണ്ടൂ,
ക്ഷേത്രമല്ലാ ദൈവപ്രതിഷ്ഠയ്ക്കു ശ്രേഷ്ഠം
ദയവാർന്ന മനമാണ്
ഭക്തി തൻ കേന്ദ്രം
കരുണയാൽ ഉളളിൽ തെളിയുന്ന
വെണ്മയാകുന്നു ദൈവം
നന്മ വാഴുന്ന സ്നേഹ-
സാമ്രാജ്യമതു സ്വർഗ്ഗം
സന്മനസ്സുളളവർക്കെന്നും
സമാധാനമീ ലോകം
സുബീർ വഴിയമ്പലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ