ഫോറിൻ മണമുള്ള പണം നാട്ടില്...
ചിലവാക്കിടുന്ന നേരമൊന്നിതോർക്ക് '
പറക്കുന്ന തേരിലേറി പോന്നത്
മനസ്സങ്ങ് മലനാട്ടിൽ വെച്ചിട്ടാണത്
ഒന്നിങ്ങ് വന്ന് മണ്ണിൽ കാല് കുത്തിടും
നാള് - തൊട്ട് മാട് പോലെ പണി തുടങ്ങിടും,
നാള് - തൊട്ട് മാട് പോലെ പണി തുടങ്ങിടും,
പലവിധ. പരിഭവങ്ങൾ കേൾക്കണം
അതിനിടയിൽ ജമല് പോലെ അമല് ചെയ്യണം
നോവും നൊമ്പരവും കൂട്ടിന്
അങ്ങ് നാട്ടിലേക്കണഞ്ഞിടുന്ന നാൾ വരെ
ഇങ്ങ് ഹാലത് എന്താണെങ്കിലും...
മാസം മുടങ്ങാതെ പണം നാട്ടിലെത്തണം.
മാസം മുടങ്ങാതെ പണം നാട്ടിലെത്തണം.
ഉള്ളിലേറും ആശയും വിശപ്പുമേ-
ബാക്കിവെച്ച് കൊണ്ട് തള്ളി നീക്കും നാളുകൾ
ഉറക്കമെന്നതൊന്ന് നാട്ടിലെത്തിടും...
നാളിൽ കിട്ടിടുന്ന ഭാഗ്യമൊന്ന് മാത്രമായ്,
നാളിൽ കിട്ടിടുന്ന ഭാഗ്യമൊന്ന് മാത്രമായ്,
പൊരിയും വെയിലും കൊടും മഞ്ഞതും
ഏറ്റ് മെയ്യതിൻ്റെ രൂപമാകെ മാറണ്
എങ്കിലും ചൂടിലും തണുപ്പിലും
മടിയാതെ മനസ്സോടെ ജോലി ചെയ്യണ്
നീറി നീറി ഉള്ളിൽ നാടിൻ ഓർമ്മകൾ...
വിങ്ങും നേരം കണ്ണുനീര് താനെ പൊഴിയണ്.
സുബീർ വഴിയമ്പലം
2012 (RAK )
2012 (RAK )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ