നിൻ സ്വരം മലർ മധുവായി പൊഴിയുന്നുവോ...
തേൻ അലിയും തെന്നലായെന്നെ തഴുകുന്നുവോ.... (2)
അനുവാദ മലർഹാരമാം ഗാനം...
അലതല്ലുന്നിടനെഞ്ചിൽ നിൻ നാദം,
കുളിർ മഞ്ഞ് പെയ്യുന്നു മനമാകേ....
തളിരിട്ട-തനുരാഗ പൂക്കാലം,
ഇതു പുതു പല്ലവി...
ഈണം നിൻ കൊഞ്ചലിൽ... (2)
ചാലിചെഴുതുന്നു എൻ കാവ്യമാ....യ് .
(നിൻ സ്വരം മലർ......)
മൂളി പാട്ടൊന്ന് പാടികൊതിപ്പിച്ചു നീ
ചേലിൽ പാറി പറന്നെൻ്റെ ആറ്റക്കിളീ..
ആരും കാണാതെ വന്നെൻ്റെ ചാരത്തന്ന്
ചേർന്നിരുന്ന് -എന്നെ കോരിതരിപ്പിച്ചു നീ..
പാതി പാടി കൊതിപ്പിച്ച പ്രിയ ഗാനമെൻ
തനു പുൽകി കരളിൽ പകർന്നീടുമോ(2)
അഴലകലുന്നിതാ നിന്നിലലിമ്പോഴെൻ(2)
അഴകേറുന്ന പ്രിയ സ്വാപ്നമേ..
(നിൻ സ്വരം മലർ......)
നിറ മേറുന്നു നിൻ ചിത്ര വർണ്ണങ്ങളിൽ..
ലയലാവണ്യമൊഴുകുന്നു നിൻ മേനിയിൽ,
നിളയോളം പോൽ ഉള്ളിൽ തുളുമ്പുന്ന നീ...
എന്നിൽ നേദിച്ചൊരനുരാഗ പ്രണയാമൃതം,
ഉള്ളിന്നുള്ളിൽ തുടിക്കുന്ന പ്രിയ താളമായ്...
നീ ചാരെ അണയുന്ന പദനിസ്വനം (2)
സ്വരലയ സന്ധ്യയിൽ രാഗനദി ഓളമായ് (2)
ശ്രുതി മീട്ടുന്നു നീ പ്രാണനിൽ.....
(നിൻ സ്വരം മലർ......)
രചന, സംഗീതം : സുബീർ വഴിയമ്പലം
27/08/2021 KPM

