2020 ജൂൺ 24, ബുധനാഴ്‌ച

അനുരാഗ തേൻ മണി മുല്ല.




നുരാഗ തേൻ മണി മുല്ല
അയലത്തേ മണിമുറ്റത്ത്
അറിയാതെൻ അറയകമാകേ
പടർന്നുള്ള വെൺമലർ മൊട്ട് (2)

ഇന്നെൻ്റെ മനസ്സിനകത്ത്,  നീ നീട്ടിയ പ്രണയകത്ത്..... (2)
ഇഷ്ടത്തിൻ ചെറിയൊരുകനല് തീയാക്കിയ പ്രണയ കാറ്റ്
(  അനുരാഗ തേൻ മണി മുല്ല..... )
.,,,,,,,,,,,,,,,,,
പുലരികളിൽ പുതുമണമേകി  
നീ അരികേ വിരിയുമ്പോൾ
പുഞ്ചിരിയിതളഴകാൽ എന്നും
എൻ കണിയായ് ഉണരുമ്പോൾ (2)
പൂമുഖത്ത്   പ്രണയവസന്തം നയനങ്ങൾ ഒരുക്കിയതും
പൂക്കാലം പോലോരു പുളകം നിൻ കരങ്ങളേകിയതും

തൂമഞ്ഞിൻ തുള്ളിയുതിർന്നേ... 
കവിളിണതഴുകും നിമിയിൽ
തേനൂറും മൊഴിയാലേ നീ.... വന്നൂ എൻ ചാരത്ത്.. (2
(അനുരാഗ തേൻ മണി മുല്ല.....)
,,,,,,,,,,,,,,,,,,,,,
നീ വിടരാ രാവിന് ഏറേ   വിരഹ ഭാവമേറുമ്പോൾ
ഞാനറിഞ്ഞു നീ എന്നിൽ ജീവനായലിഞ്ഞെന്നും. (2)
നീലനിലാവൊളി വന്നാലും  കൗതുകമീ നിൻ വദനം
കിളിവാതിലിനരികേ ഒരുക്കിയ വിരുന്നെന്നും ആനന്ദം

ആശകൾതൻ താളുകളിൽ...  
എൻ കാവ്യമായ് നീ തെളിയും
മറഞ്ഞാലും മായാതേ.....  വാഴുന്നിതെൻ ലോകത്ത്... (2
(അനുരാഗ തേൻ മണി മുല്ല.....)
                                                           സുബീർ വഴിയമ്പലം
                                                                               24/06/2020


2020 ജൂൺ 19, വെള്ളിയാഴ്‌ച

വശ്യ വരാംഗന

വശ്യ വരാംഗന വരവർണ്ണിനീ...
വരിക വസന്തമായ് വരവേണി നീ. .. ( 2 )
വാരിളമാം വദനം വാർതിങ്കളോ- നിൻ
വലയിത വാൽക്കണ്ണിൽ  കാന്തികമോ...
     വനചന്ദനമായ് അരികേ വിരിയൂ...  (2)
     വർണക മലരാം  ലാവണ്യമേ... (2)
    [  വശ്യ വരാംഗന വരവർണ്ണിനീ...]

മരതക   മലയാള  ചേലച്ചുറ്റീ
മധു മണമൊഴുകും വെൺമലർ ചൂടി ... 
മണിമുത്തുതിരും പുഞ്ചിരി തൂകി
മന്മന മിതു കിളി മൊഴിയാലേ..
മാനസ പൗർണ്ണമീ..അരികെ വരൂ...
മാനസ പൗർണ്ണമീ..അരികെ വരൂ...
മാധവ മാസ വസന്തമല്ലോ ...
മാധവ മാസ വസന്തമല്ലോ ...
    [  വശ്യ വരാംഗന വരവർണ്ണിനീ...]

അകമലർ അനുരാഗ അതിലോലുതേ
അകനിയം ആനന്ദ അഭിലാഷമേ..
അംഗനമങ്ക നീ മനഃമോഹിനീ 
അധരാമൃത മധു പകരാമോ
ആതിര താരമേ... തണ്‍കതിരേ..
ആതിര താരമേ... തണ്‍കതിരേ....
ആനന്ദ രാഗമായ് ഒഴുകുന്നു നീ
ആനന്ദ രാഗമായ് അലിയുന്നുനീ
    [  വശ്യ വരാംഗന വരവർണ്ണിനീ...]
സുബീർ വഴിയമ്പലം
19/06/2020

2020 ജൂൺ 10, ബുധനാഴ്‌ച

സഹായ സ്വചിത്രം


സഹായ സ്വചിത്രം
നിവൃത്തികേടാൽ   നീട്ടിയാ  മിത്ര   ഹസ്തം
നിറഞ്ഞേകിടും  ചിത്രം  പകത്തുന്നു  വ്യർത്ഥം,
നിറഞ്ഞൊഴുകിയന്നേരത്തേ മിഴിനീരിനർത്ഥം
നിറഞ്ഞതാ  മനഃമെന്ന്  കരുതും  പ്രബുദ്ധർ,
നിനച്ചിരിപ്പൂ എന്നൂഴമെത്തുന്നതെന്നിനി ?
സുബീർ വഴിയമ്പലം     

2020 ജൂൺ 9, ചൊവ്വാഴ്ച

സ്വീകാര്യം

                       "സ്വീകാര്യം"

ഭ്രഷ്ട തേൻ  തുള്ളിയേകിയാൽ
                            കാഞ്ഞിര കയ്പ്പ്
ഇഷ്ടമുള്ള  അച്ചി  തൻ  കനൽ
              കൈവെള്ളയിൽ കുളിര്

                                                        സുബീർ വഴിയമ്പലം 
ഒന്ന് 1





ന്ന്...  എന്ന് ചൊല്ലി ഒരു വര
ഈ കോലത്തിലാക്കിയേ നിങ്ങളെന്നേ..  (1)

എത്ര    എന്നോടങ്ങ്    പെരുക്കിയിട്ടും
കാര്യമില്ലാത്ത ഒരു തരം ഒന്നാണ് ഞാൻ (1×)

കൂടെ   ചങ്ങാതിയാക്കി  കൂട്ടിയാലോ
ഏറെ ഇഷ്ടത്തോടെ ഒന്ന്-അങ്ങ് കൂടും ( 1+)

ചുമ്മാ  പറഞ്ഞങ്ങ്  ഒഴിവാക്കിയാലും
ചങ്കിനൊന്നേ കുറയുവാനുള്ളുതാനും...(1-)

വില കുറവാകിലും സ്ഥാനമോ ശ്രേഷ്ഠം
പാവമെൻ പദവിയെന്നും ജയിച്ചവർക്കായ് (🥇)


ഇന്ന് കാണുന്നത് ഒന്ന്,  നാളെ വേറെ ഒന്ന് ,
എന്നും  ഒന്നായതെൻ  ജന്മ  സുകൃതമത്രേ !

                                                                      സുബീർ വഴിയമ്പലം
                                                                         08/06/2020 (Doha )

2020 ജൂൺ 7, ഞായറാഴ്‌ച

വെള്ളി തിങ്കൾ കിളിയായ്...

മഞ്ഞുതിരും വിണ്ണിൽ അകലേ, 
മിന്നിച്ചിമ്മും താരം അരികേ ,
മനമെന്നു ചേരും നിമിഷങ്ങളിൽ....
                  പൊന്നുതിരും രാവിൻ കുളിരിൽ,
                  വന്നു  മെല്ലേ  തഴുകും  തെന്നൽ,
                  ശ്രുതി മീട്ടിയെൻ പൊൻ വീണയിൽ....
നിൻ്റെ മോഹ മധുരാഗം , പെയ്തിറങ്ങി  രാവാകേ..
കാത്തു വെച്ചൊരെൻ കാവ്യം , അതിനീണമിട്ടു നീ പാടീ..
സുന്ദരമീ അനുരാഗ വീണയിതിൽ 
                  ഇനിപുതുരാഗം തീർക്കാം
നിൻ തനുവിൻ ശ്രുതി ചേർന്നിടുന്നിതാ 
                  നിന്നിലലിഞ്ഞു ലയിക്കാം
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )

വീണലിഞ്ഞു മയങ്ങിടുന്നൊരു രാഗ സല്ലാപം,

വേണു പോലേ ചേർത്തു നീ ഇനിയേകു സമ്മാനം,
          കാൽ ചിലമ്പൊലി കിന്നരിച്ചത് കാറ്റിനോടല്ലാ
          വേണുവൂതി കാത്തിരുന്നെൻ കാതിനോടാണ്
ഒരു നിമി പിരിയാതിനി എന്നും
                വിരിമാറിൽ ചേർന്നിടാം ഞാൻ
പ്രണയം പകരും , പനിനീർ മലരിൻ 
                                മധു ചൊടിയിൽ പകരുമ്പോൾ
( മാറിൽ ചേർത്തൊരു മാനസ മേഘം 
പെയ്തൊഴിയുന്നൊരു യാമം
നാമറിയാതൊരു ദേവലോക
നദിയായൊഴുകുന്നിത ചാരേ' )
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )

            പാൽ നിലാവിൽ പാരിജാത പൂവിരിയുമ്പോൾ

            പാതിരാവിൽ  നിൻ  സുഗന്ധം  ഞാനറിയുന്നു....
പാതി ചാരും വാതിലിൽ ഒളി കണ്ണെറിഞ്ഞപ്പോൾ
പൂമുഖത്തൊരു പൂർണ്ണചന്ദ്രനെ കണ്ടു ഞാൻ ചേലിൽ
പടിവാതിലിൽ നിന്നനുവാദം 
            തിരിയായ് തെളിയുന്നതു കണ്ടേ...
പ്രിയനായ് മധുരം പകരാനധരം
                                  മൂവന്തി ചെമ്മലരായ്
നിൻ തനുവെ തഴുകുന്ന തെന്നലിനു
ഇന്നൊരു മാദക ഗന്ധം
നീ അണയുന്നൊരു രാവിനേറിവരും
മനമിളകുന്നൊരു ചന്തം 
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )
സുബീർ വഴിയമ്പലം  
07/06/2020 (Doha ) 

2020 ജൂൺ 4, വ്യാഴാഴ്‌ച

(രീതി:- ആയേ ഹൊ മേരെ .....)
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളായ് നീ (2)
പകലിൻ്റെ നീല വാനിലും തെളിഞ്ഞു മാരിവില്ലായ്
ഖൽബിൻ്റെ കായലാകേ.......  തെളിനീരായ്
ഖൽബിൻ്റെ ചിപ്പി തന്നിൽ മുത്തായ ബീവി നീയേ...
പ്രണയം തുടിക്കും ചങ്കിൽ നിന്നുതിർന്നു വീണ വരികൾ....
പണ്ടത്തെ ഇഷ്ട ഗാനം അതു തന്നെ പാടും ഈണം (2)
എന്നിട്ടുമെന്തേ പൊന്നേ... അറിയാതേ ...
എന്നിട്ടുമെന്തെ കണ്ണേ .. കാണാതെ പോണതെന്നേ.,,,
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളേ നീ...
🎼🎵🎼🎵🎵🎼🎵🎼🎵🎼🎼🎵🎵🎼🎼🎼🎼
ആത്മാവിൽ തഴുകിയൊഴുകും ഈണത്തിലൂറും ഇശലോ (2)
അനുരാഗ രജനിയോ നീ ഹൃദയം കവർന്ന ഗസലോ
അഴകിൻ്റെ ലാസ്യ ഭാവം അതിനൊത്ത നിൻ്റെ നടനം
അതിലെൻ്റെ ജീവതാളം  റൂഹിൽ തെളിഞ്ഞ നാളം .
അറിയൂ നിയെൻ്റെ ഇഷ്ക് ..... നൂറേ
അകം നിറക്കും വാക്ക് , മൊഴിയൊന്ന് എൻ്റെ ജീവേ
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
🎼🎵🎼🎵🎼🎵🎵🎼🎶🎵🎼🎼🎵🎼🎵🎼
ആകാശ താരകങ്ങൾ ഇഷ്കിൽ തിളങ്ങും മിഴികൾ (2)
ആനന്ദലാസ്യഭാവം വിളങ്ങുന്ന നിൻ്റെ മൊഴികൾ
അരികത്ത് പൂത്ത മുല്ലേ അകദാരിൽ ആശ നീയേ...
അഴകേറും വെണ്ണിലാവിൻ അജബേറും  എൻ്റെ ഹൂറി
അണിയുന്നതെന്നീ മഹറ്....  മാറിൽ
അനുവാദമൊന്ന് തരണം , ആ ഖൽബിൽ ഇടം തരണം .
പ്രണയം തുടിക്കും ചങ്കിൽ നിന്നുതിർന്നു വീണ വരികൾ....
പണ്ടത്തെ ഇഷ്ട ഗാനം അതു തന്നെ പാടും ഈണം (2)
എന്നിട്ടുമെന്തേ പൊന്നേ... അറിയാതേ ...
എന്നിട്ടുമെന്തെ കണ്ണേ .. കാണാതെ പോണതെന്നേ.,,,
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളേ നീ...
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
                                          സുബീർ വഴിയമ്പലം
                                                     04/06/2020 (Doha)

2020 ജൂൺ 1, തിങ്കളാഴ്‌ച

ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ.....
പൊൻ ഖമറൊളി വദനം നെഞ്ചിൽ തഞ്ചണ് മൊഞ്ചാലേ.. (2)
അന്തി ചോപ്പാണോ ചുണ്ടിൽ  ചെമ്മലരിതളാണോ ...
മുത്തു പൊഴിയും പാൽ പുഞ്ചിരി ചേലില്  വിരിയണതോ....

രാവാകേ കണ്ടതെന്നും -
                           നിന്നിൽ അലിയണ കനവാണ്...
പുലരൊളിയിൽ നിൻമുഖമോ
                കണി കാണാനുള്ളകൊതിയാണ് (2)
നിൻ തനുവേ തഴുകുന്ന തെന്നലായി മാറാം ഞാൻ
നീ നുള്ളി ചാർത്തിടും മുല്ല മലരായ് വിടരാം ഞാൻ..
മൊഴി മധുവല്ലേ.. മിഴിയഴകല്ലേ.... കൊതിയേറിടുന്നെന്നുള്ളിൽ
പനിനീരിൻ, പരിമളമായ്,  നീ പകരും സ്വർഗ്ഗസുഗന്ധം.....
         (ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ..... )

ഇഷ്ക് എന്നിൽ ചൊല്ലിയ നേരം
                            പെയ്തത് ഗസലിൻ മഴയാണ്
മനമാകേ പൂത്തുലഞ്ഞ്
                            പാടിയതിശലിൻ ശീലാണ് (2)
നീർമാതള പൂവിതളാകേ നിൻവഴി നീളേ വിതറാം ഞാൻ
ചഞ്ചലമീ നിൻ നടനം  ഈ എന്നിടനെഞ്ചിൻ തുടിതാളം..
നീ തന്നേ.... എന്നിണയായീ... ഇനി ഏതു ജന്മവുമരികേ..
നാമൊന്നായ്, ചേർന്നലിയും, ആ രാവിനു സ്വർഗ്ഗസുഗന്ധം...
      (ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ.....)
സുബീർ വഴിയമ്പലം
01/06/2020 ( Doha )