2019 നവംബർ 3, ഞായറാഴ്‌ച

മനുഷ്യൻ





മനുഷ്യൻ



പ്രകൃതിയെന്നതു നാം അറിഞ്ഞുള്ള സത്യം,
" മനുഷ്യൻ "അതാണെന്റെ മേന്മ ഈ  മണ്ണിൽ,

പ്രവാചകൻ  അതു നിന്റെ ബോധമാകട്ടേ!
ഗുണപാഠം അത് നിന്റെ വേദമാകട്ടെ!
സത്യം   നാവിലെ   മന്ത്രമാകട്ടെ !
പദവികൾ ന്യായത്തിൽ നീതിയേകട്ടെ!
ദയ നിന്റെ മാർഗ്ഗം വിശാലമാക്കട്ടെ!
ചിന്തയിൽ പുതു-പുലരികൾ അരികെ വിരിയട്ടെ!

ക്രോധം  നീചനാം  എതിരാളിയാകവേ -
ധൃതിയിൽ "സഹനമാം" ശരം നീ തൊടുക്കൂ.
ഹൃത്തിൽ ദൈവാംശമാം "സ്നേഹം" തെളിയണം
ജന്മ ലക്ഷ്യമാം  സ്വർഗ്ഗം ഈ മണ്ണിൽ സുനിശ്ചിതം.
മൃതിക്കപ്പുറം സങ്കല്പ സ്വർഗ്ഗമോ നാളെ,
ഇന്ന് എന്നുള്ള ജീവിതം ധന്യമാകട്ടെ !

രചന:- സുബീർ വഴിയമ്പലം

03/11/2019



2019 ഒക്‌ടോബർ 23, ബുധനാഴ്‌ച

അലറാം

അലറാം

എല്ലാരും കിടക്കാൻ നേരത്ത് നോക്കി ഉറപ്പ് വരുത്തും.

പക്ഷേ ഇതിൽ എന്താണ് ഉറപ്പ് ?




സുബീർ വഴിയമ്പലം
23/10/2019