ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ.....
പൊൻ ഖമറൊളി വദനം നെഞ്ചിൽ തഞ്ചണ് മൊഞ്ചാലേ.. (2)
അന്തി ചോപ്പാണോ ചുണ്ടിൽ ചെമ്മലരിതളാണോ ...
മുത്തു പൊഴിയും പാൽ പുഞ്ചിരി ചേലില് വിരിയണതോ....

രാവാകേ കണ്ടതെന്നും -
നിന്നിൽ അലിയണ കനവാണ്...
പുലരൊളിയിൽ നിൻമുഖമോ
കണി കാണാനുള്ളകൊതിയാണ് (2)
നിൻ തനുവേ തഴുകുന്ന തെന്നലായി മാറാം ഞാൻ
നീ നുള്ളി ചാർത്തിടും മുല്ല മലരായ് വിടരാം ഞാൻ..
മൊഴി മധുവല്ലേ.. മിഴിയഴകല്ലേ.... കൊതിയേറിടുന്നെന്നുള്ളിൽ
പനിനീരിൻ, പരിമളമായ്, നീ പകരും സ്വർഗ്ഗസുഗന്ധം.....
(ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ..... )
ഇഷ്ക് എന്നിൽ ചൊല്ലിയ നേരം
പെയ്തത് ഗസലിൻ മഴയാണ്
മനമാകേ പൂത്തുലഞ്ഞ്
പാടിയതിശലിൻ ശീലാണ് (2)
നീർമാതള പൂവിതളാകേ നിൻവഴി നീളേ വിതറാം ഞാൻ
ചഞ്ചലമീ നിൻ നടനം ഈ എന്നിടനെഞ്ചിൻ തുടിതാളം..
നീ തന്നേ.... എന്നിണയായീ... ഇനി ഏതു ജന്മവുമരികേ..
നാമൊന്നായ്, ചേർന്നലിയും, ആ രാവിനു സ്വർഗ്ഗസുഗന്ധം...
(ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ.....)

സുബീർ വഴിയമ്പലം
01/06/2020 ( Doha )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ