രീതി :- എള്ളോളം തരി പൊന്നെന്തിനാ .....

Covid - 19
കണ്ണാലേ നിന്നെ കാണത്തില്ല - പനി - വന്നാലേ നിന്നറിയത്തൊള്ളൂ..
കാട്ടുതീ പോലേയീ ലോകം വിറപ്പിച്ച ചൈന പിറപ്പേ നീ..
കണ്ടു പിടിച്ചവർ നിന്നെ വിളിച്ചൂ
കോവിഡ് ണെയൻ്റീന്ന് - കൊറോണാകുടുംബാന്ന്.

Covid - 19
കണ്ണാലേ നിന്നെ കാണത്തില്ല - പനി - വന്നാലേ നിന്നറിയത്തൊള്ളൂ..
കാട്ടുതീ പോലേയീ ലോകം വിറപ്പിച്ച ചൈന പിറപ്പേ നീ..
കണ്ടു പിടിച്ചവർ നിന്നെ വിളിച്ചൂ
കോവിഡ് ണെയൻ്റീന്ന് - കൊറോണാകുടുംബാന്ന്.
ഉള്ളോരും ഇല്ലാത്തോെരെല്ലാരും ഒന്നല്ലേ - നിൻ മുന്നിൽ
ഇങ്ങനൊരു വ്യാധി ആരും നിനച്ചതില്ലാ
മാനവരൊന്നിച്ചു നേരിടും നിൻ അടവും - വൈകാതേ
നിന്നെ തളച്ചിടും തുള്ളാതെ വല്ലാതേ! (കണ്ണാലേ നിന്നെ..... )
ഇന്നോളം കാലം കാത്തു വെച്ച - കലിയാണോ കണ്ണിൽ കാണണത്
ഇന്നീ മനുഷ്യനിലേറും അഹന്ത ഒടുക്കണ താണ്ഡവമോ
ഞെട്ടറ്റ് വീഴുന്ന പ്രാണന് ലോകത്ത്
കയ്യില്ല കണക്കുമില്ല - എണ്ണീട്ടിന്നൊടുക്കമില്ലാ
ഇന്നോളം കാലം കാത്തു വെച്ച - കലിയാണോ കണ്ണിൽ കാണണത്
ഇന്നീ മനുഷ്യനിലേറും അഹന്ത ഒടുക്കണ താണ്ഡവമോ
ഞെട്ടറ്റ് വീഴുന്ന പ്രാണന് ലോകത്ത്
കയ്യില്ല കണക്കുമില്ല - എണ്ണീട്ടിന്നൊടുക്കമില്ലാ
പൊട്ടി ചിതറുന്ന ബോംബില്ല. യുദ്ധമില്ലാ - മണ്ണിലിന്ന്
പ്രാണനു വേണ്ടിയിട്ടോട്ടമാ ലോകമൊന്നായ്
ലോകം അടക്കി ഭരിക്കുവാൻ കേമനീ ഞാൻ - എന്നുള്ളിൽ
തോന്നല് വേണ്ടന്ന കാലത്തിൻ ശാസനയോ...(കണ്ണാലേ നിന്നെ കാണത്തില്ല ..)
പ്രാണനു വേണ്ടിയിട്ടോട്ടമാ ലോകമൊന്നായ്
ലോകം അടക്കി ഭരിക്കുവാൻ കേമനീ ഞാൻ - എന്നുള്ളിൽ
തോന്നല് വേണ്ടന്ന കാലത്തിൻ ശാസനയോ...(കണ്ണാലേ നിന്നെ കാണത്തില്ല ..)
ഒഖീയും നിപ്പയും പ്രളയവുമെല്ലാം ഒന്നായ് നേരിട്ട കേരളമാ
ദൈവത്തിൻ സ്വന്തം നാടെന്നറിയാതെ വന്നതോ കോവിടെ നീ
ഒത്തിരി പാഠങ്ങൾ ഇന്നും പഠിച്ച്, ഇങ്ങനേം ഒതുങ്ങാന്നും,നേരം എന്നതെന്താന്നും
പള്ളിയും അമ്പലമില്ലാതെ വീട്ടിനുള്ളിൽ - ഈശ്വരനേ
ഇന്നാ ശരിക്കൊന്നു' കണ്ടത് കൺമുന്നിൽ
കള്ളിന് ക്യൂവിൽ നിന്ന് വിറച്ചവനും - വീടിനുള്ളിൽ
കപ്പയും കട്ടനും കൊണ്ടിന്ന് ഹാപ്പിയാണേ....
എല്ലാരും ഒന്നായ് നിന്നീടണം എന്നുമെന്നേയ്ക്കായ് - വ്യാധി നീക്കിടേണം
മണ്ണിലെ മലാഖമാരുടെ സേവനം എന്നും സ്മരിയ്ക്കേണം
ആരോഗ്യ മേഖല നൽകുന്ന സന്ദേശം ഏറ്റെടുത്ത് വീണ്ടെടുക്കാം, -
കേരളം തിരിച്ചെടുക്കാം , നമ്മളൊത്ത് വീണ്ടെടുക്കും -കേരളം തിരിച്ചെടുക്കും

സുബീർ വഴിയമ്പലം
(24/04/2020)