2015 ഡിസംബർ 31, വ്യാഴാഴ്‌ച

മൈലാഞ്ചി പാട്ട് mailanchi Song

       ( രീതി:-   മിസ്റിലേ മാണിക്യ.....)

           മൈലാഞ്ചി രാവിന്റെ
           മൊഞ്ചേറും  തിങ്കള്
           തെളിയുന്നു മാനത്ത്
                     മണവാട്ടി പെണ്ണേ നിൻ
                     ബദറൊത്ത വദനത്തിൽ-
                     പുഞ്ചിരി പൂമുത്ത് (2)
*....... Ap.........*
പൊന്നിൻ വളയിട്ട
          കൈകളിൽ മൈലാഞ്ചി
                 ചാർത്തുമ്പോൾ നാണത്തേ ...
മിഴിയിലൊളിപ്പിക്കും
          പെണ്ണേ നിൻ വദനത്തിൽ
                                 എന്തൊരു സീനത്ത്...
കനവേറേ കണ്ടുള്ള
            മുഹബ്ബത്തിൻ കൂട്ടിൽ
                                 ഒളിപ്പിച്ച ഹാജത്ത് ...
വിരിയുന്നു അരിമുല്ല
             പൂപോലേ മണവാട്ടി
                              പെണ്ണിന്റെ ചാരത്ത്......
(  മൈലാഞ്ചി രാവിന്റെ......)

*.......... CH..........*
മണവാട്ടി പെണ്ണേ നിൻ
             മനസ്സിന്റെയുള്ളിൽ
                               ഒളിപ്പിച്ചതാം മുത്ത്...
മണിയറ  മെത്തയിലെത്തും
             സുൽത്താനൊത്ത്
                             കോർക്കുന്നതാ മുത്ത്...
മഹറേകി പൊൻതാലി
             നിൻ മാറിൽ ചാർത്തിയാൽ
                               പിന്നേ ഈ ലോകത്ത് ...
മുത്തിലും മുത്തായ
            മാരന്ന്  നീ  എന്നും
                                    മാറ്റേറും സൗജത്ത്.....
  (  മൈലാഞ്ചി രാവിന്റെ......)
*.......... A. CH..........*
മണിമുല്ല മലരിൻ
             പരിമളം രാവിൽ
                                    പടരുന്ന നേരത്ത്
മണിമാരൻ കവിളത്ത്
            മണി മുത്തം നൽകുമ്പോൾ
                                  കാണും നീ ജന്നത്ത്.....
മധുരിത നാളുകൾ
            മലരായ് വിരിയട്ടേ
                               എന്നെന്നും ചാരത്ത്...
 മംഗല മംഗളം
            നേരുന്നിതാ ഞങ്ങൾ
                        ഇശലിനെറെ ശീലൊത്ത്...
  (  മൈലാഞ്ചി രാവിന്റെ......)
                                   രചന :- സുബീർ വഴിയമ്പലം

2015 ഡിസംബർ 15, ചൊവ്വാഴ്ച

നബിദിന ഗാനo NABIDHINA Songs

07-12- 2015
       ( രീതി  :- അസർമുല്ല മണം വീശും കാറ്റേ )
*...............................***...................................*

പതിമക്കത്തുദിച്ച നിലാവേ - റബ്ബിൻ
റഹ്'മത്തായ് പാരിൽ പിറന്നോരേ''
ബദറൊത്തൊരഴകേറും നൂറേ' - മുത്ത്
മുഹമ്മദ് യാസീൻ നബിയോരേ'.... (2)
                     
റബിഉൽ അവ്വൽ പന്ത്രണ്ടിന്റെ നീല
നിലാവൊളി മാനത്ത്
ആമിന ബീവിക്കോമന മകനായ്
അന്നു പിറന്നു നബീ മുത്ത് (2)
കുഫ് റിൻ കൂട്ടർ കൊലവിളി കൂട്ടും
കൂരിരുൾ മൂടിയ നേരത്ത്
       ശിർക്കിൻ കോട്ടതകർക്കാനായ്
       നേരിൻ തങ്കനിലാവായീ'........
                (പതിമക്കത്തുദിച്ച നിലാവേ .....)
ഉമ്മത്തിന്ന് മാതൃകയായൊരു
ജീവിതംപാരിലൊരുക്കീലേ...
അന്ത്യ റസൂലായ് വന്നുലകിന്ന്
ഖുർആൻ  വചനമതേകീലേ (2)
സ്വർഗ്ഗത്തിന്റെ പാതയേ മണ്ണിൽ
മാനവനായി പകർന്നില്ലേ...
   ഹൗളുൽ കൗസറുമായ് നമ്മേ
   ആ ജന്നത്തിൽ വരവേൽക്കില്ലേ ....
                (പതിമക്കത്തുദിച്ച നിലാവേ .....)


                   രചന :-  സുബീർവഴിയമ്പലം