അഹദിൻ്റെ സന്നിധി പുൽകാനായ് തങ്ങളും
യൗമുൽ അഹദിന്ന് യാത്ര തിരിക്കുന്നു.
ഷഅബാൻ മൂന്നിന്ന് ളുഹ്റിൻ്റെ സമയത്ത്
ഹൈദറലി തങ്ങൾ നമ്മേ പിരിയുന്നു.
പൂക്കോയ തങ്ങൾ പൊൻ മകനായ് പിറന്നോവർ
അഹ് ലുബയ്ത്തിൽ ഇക്കാലത്തിൽ വിളക്കായോർ
മലബാറിൻ തണലാം കൊടപ്പന തറവാട്ടിൽ
പൂമുഖത്തെന്നും നിലാവിൻ ഒളിയായോർ
ബസ്വീഹത്തോടെ നസ്വീഹത്ത് തന്നോവർ
മാനവ മൂല്യത്തെ ഉയർത്തി പിടിച്ചോവർ
മനസ്സുകൾക്കുള്ളിൽ നിലാവായ് തെളിഞ്ഞോവർ
സാന്ത്വനമായോരാം ഹൈദറലി തങ്ങൾ
മുത്തായ തങ്ങൾക്കായ് തേടുന്നിലാഹിലായ്
ജന്നത്തിൻ ദറജ നീ ഏറ്റീ കൊടുക്കള്ളാ...
മുത്തായ തങ്ങൾക്കായ് തേടുന്നിലാഹിലായ്
ജന്നത്തിൻ ദറജ നീ ഏറ്റീ കൊടുക്കള്ളാ...
സുബീർ വഴിയമ്പലം
09/03/2022 ദോഹ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ