2022 നവംബർ 9, ബുധനാഴ്‌ച

വില

ന്ധനു മുന്നിൽ ആട്ടം ആടിയാലും

അഹന്തയുള്ളിടത്തരുതേ ഒരു ചുവട് പോലും


വിശക്കുന്നവന് മുന്നിൽ വിളമ്പണം

നേരമുള്ളവർക്കൊപ്പം കൂടണം


ശാന്തമാം ചിന്തയാൽ നേര് തിരയണം

നേരിനെതിരെന്ന് കാണുകിൽ നുള്ളീടണം


നേട്ടവും കോട്ടവും പടികളാക്കണം 

വാശിയുള്ളവർ മുന്നിൽ ജയിക്കണം


                                                      സുബീർ വഴിയമ്പലം







2022 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

[രീതി :- ബീവിഖദീജാനെ കെട്ട് പറഞ്ഞന്ന്....]


ആറ്റൽ റസൂലിൻ്റെ മീലാദിൻ പൊൻ ചന്തം

ചാമക്കാലമഹൽ ഏറ്റം ആലോഷത്തിൽ 

ദാറുൽ റഹ്മത്ത് മദ്രസ നേരുന്നു

ശീലൊത്ത് ചേലിൽ മീലാദ് മുബാറക്  (2 )


ഏറെ മാഹാത്മാക്കൾ വിശ്രമിക്കും മണ്ണ്

SMKതങ്ങൾ ഉറങ്ങുന്ന മണ്ണിത്

ദീനിൻ ഇസ്സത്തിൽ വിളക്കാക്കും ഈ മണ്ണ്

ആലീമിങ്ങൾ ഏറേ വളർന്നുള്ള മഹല്ലിത്

[ആറ്റൽ റസൂലിൻ്റെ മീലാദിൻ പൊൻ ചന്തം 

ചാമക്കാലമഹൽ ഏറ്റം ആലോഷത്തിൽ 

ദാറുൽ റഹ്മത്ത് മദ്രസ നേരുന്നു

ശീലൊത്ത് ചേലിൽ മീലാദ് മുബാറക് ]


അബ്ദുള്ള മുസ്ല്യാരും അബ്ദറഹ്മാൻ മുസ്ല്യാരും 

ഇൽമിൽ വെളിച്ചം പകർന്നു കൊടുത്തിടം

ശിഹാബ് തങ്ങൾ- ജിഫ്രിമുത്തുക്കോയ തങ്ങൾ

ദീനിൻ നൂറിന്നേകി  ദാറു റഹ്മത്ത്

[ആറ്റൽ റസൂലിൻ്റെ മീലാദിൻ പൊൻ ചന്തം

ചാമക്കാലമഹൽഏറ്റം ആലോഷത്തിൽ 

ദാറുൽ റഹ്മത്ത് മദ്രസ നേരുന്നു

ശീലൊത്ത് ചേലിൽ മീലാദ് മുബാറക് ]


നേരിൻ വഴികാട്ടി ശ്രേഷ്ഠ ഗുരുക്കളും

ഏറ്റം അദബിൽ വളരുന്ന  ശിഷ്യരും

പൂർവ്വ വിദ്യാർത്ഥി, പ്രവാസി മനസ്സുകൾ

മികവോടെ മഹല്ല്  പരിപാലിക്കും സംഘവും

[ആറ്റൽ റസൂലിൻ്റെ മീലാദിൻ പൊൻ ചന്തം

ചാമക്കാലമഹൽ ഏറ്റം ആലോഷത്തിൽ 

ദാറുൽ റഹ്മത്ത് മദ്രസ നേരുന്നു

ശീലൊത്ത് ചേലിൽ മീലാദ് മുബാറക് ]

2022 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

 

https://youtu.be/Aw0tTHxnnS8


ണ തുമ്പി പറന്നു , തുമ്പപ്പൂ തൊടി നിറയേ

പൂവിളിയാൽ കൂട്ടരണഞ്ഞല്ലോ.. പൂ.. കൂ..ട.

 നിറയേ..തിരുവോണ പൂനുള്ളാൻ....(2)

പൊൻചിങ്ങം  പുതു പുലരിയെ വരവേൽക്കുമ്പോൾ

മലയാളം പൊന്നണിഞ്ഞൊരീ തിരുവോണം...

(ഓണ തുമ്പി പറന്നു.. )


കർക്കിടകം വറുതിയുമായ്

  പെയ്തൊഴിഞ്ഞു മറയുമ്പോൾ

ഐശ്വര്യ സമൃദ്ധിയുമായ് 

   വന്നണഞ്ഞ പൊന്നോണം

മാവേലി തമ്പ്രാനേ.. വരവേൽക്കാൻ മലനാട്

തിരുവാതിര ചുവടൊത്ത്..താളത്തിൽ നീ പാട് 

ഓലക്കുട ചൂടട്ടേ..  ഓണത്താറാടട്ടേ..

പൊള്ളല്ലാ കഥ ചൊല്ലി  നാടുണർത്തു വണ്ണാനേ..

അത്തം നാളില് ഒരുനിരയായ്

                മുറ്റത്തെത്തിയ കുഞ്ഞുകളം

ചിത്തിര നാളിൽ ഇരുവരിയായ് 

                ചോതിയിൽ ചെമ്പൂവിൻ ചന്തം

ഓരോ നിരയും പല നിറവും 

                ഏറി വരും പൂക്കളമല്ലോ

ഉത്രാടത്തിന്ന് പത്തു നിറത്തിൽ          

               തിരുവോണത്തിൻ കളമെഴുതാം

തിരുവോണത്തിൻ കളമെഴുതാം 

(ഓണ തുമ്പി പറന്നു..)


ഓണവില്ലിനീണവുമായ് 

     ഓണനാള് വരവായീ...

ആർപ്പോ വിളി ആരവമാൽ

     ഓണത്തപ്പനെതിരേൽക്കാം


ആവേശ പുലികളിയും വള്ളംകളി അലയടിയും

തിരുവോണ കോടിയുടുത്ത്  ആഘോഷ തുടിതാളം

അടിപതറാ വടംവലിയും മാങ്കൊമ്പിലെ ഊഞ്ഞാലും

കുമ്മാട്ടി കളി വരവും കൈകൊട്ടി കളി തകൃതി

കാളൻ ഓലൻ എരിശ്ശേരി 

              പച്ചടി കിച്ചടി പുളിശ്ശേരി

അവിയൽ തോരൻ പുളിയിഞ്ചി 

              പപ്പടവും പഴവും പ്രഥമൻ

ഇലയില് വരിയായ് രസമേളം

              മനസ്സുകളൊന്നിച്ചൊരുനിരയായ് 

ഓണം ഉണ്ടും കളിചിരിയായ്

              ഉത്സവമായൊരു പൊന്നോണം

കേരളനാടിൻ പൊന്നോണം 

(ഓണ തുമ്പി പറന്നു..)


                                                                  സുബീർ വഴിയമ്പലം











2022 ജൂലൈ 20, ബുധനാഴ്‌ച

https://youtu.be/PyiBev3oFo0


ചിന്മയം

ചിന്തയിൽ ചിതലരിച്ചൊരാ ചുമരിലിന്നും

ചതിയാൽ ചിതയൊരുക്കിയോർ ചിരിച്ചിരിപ്പൂ... 

ചികഞ്ഞത്ര നോക്കേണ്ട കാലമിപ്പുറത്തും

ചങ്കിനുള്ളിൽ അണഞ്ഞിടാ കനലത്രയേറേ...

ചരിതമായ് നാളെ മാറുമീ തുടിപ്പെങ്കിലും

ചാരമാകാതെ തെളിയുന്നതും ചിന്തകൾ !


                                          സുബീർ വഴിയമ്പലം




2022 മേയ് 13, വെള്ളിയാഴ്‌ച

അലിവിൻ്റെ പൊലിമ

 രളറയിൽ  ഇരുളാർന്ന മർത്യന്നു മുന്നിൽ 

                   എന്ത്  പൊരിയുന്ന വയറും

                     നോവ് നീറുന്ന ഹൃത്തും? 


നേത്രമല്ല അകക്കാമ്പു കാണുവാൻ വേണ്ടൂ,

ക്ഷേത്രമല്ലാ ദൈവപ്രതിഷ്ഠയ്ക്കു ശ്രേഷ്ഠം

ദയവാർന്ന മനമാണ്  

                       ഭക്തി തൻ കേന്ദ്രം

കരുണയാൽ ഉളളിൽ തെളിയുന്ന

                               വെണ്മയാകുന്നു ദൈവം

നന്മ വാഴുന്ന  സ്നേഹ-

                            സാമ്രാജ്യമതു  സ്വർഗ്ഗം

സന്മനസ്സുളളവർക്കെന്നും 

                                സമാധാനമീ ലോകം

                                                സുബീർ വഴിയമ്പലം

                                              

2022 മേയ് 4, ബുധനാഴ്‌ച

നവലോകം


നവലോകം 

 പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ

ചിട്ടവട്ടമേറും ഒരു കൂട്ടിലേ

       മിച്ചമല്ലയീ ജീവിതം

ഇഷ്ടമേറിടും ജൈത്രയാത്രയിൽ 

ലക്ഷ്യം അരികിലോ അകലയോ

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ

               തിരഞ്ഞു വീശും ചിറകുകൾ


മുത്ത് പോലെ  ചിപ്പി തന്നിലായ് 

                    ഒതുങ്ങിടാ കനവുകൾ

കണ്ണിലൂറും വർണ്ണ ജാലം

                       മഴവില്ലിലും സുന്ദരം

വിശ്വമേ...........  തന്ത്ര  ഗൂഡമേ.......

അതിര് കാണാ....... -പ്രപഞ്ച ജാ...ലമേ...

ആഴി ആഴവും  താരലോകവും

അറിവിനുറവുകൾ തേടി അലയണം

പൊന്നഴികളാൽ  തീർത്ത അതിരിനപ്പുറം

ലോകമേ....  നിന്നെ അറിയണം

പൊഴിയുമീ..  ദിനരാവുകൾ 

പൊൻ ചരിതമാം... കാവ്യമേകണം

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ




ഇനിയുമേറേ  വഴികൾ താണ്ടാൻ

കണ്ടെതെല്ലാം കൗതുകം

കണിശമേറും  നിമിഷമേകും

പാഴില്ലാ പാഠവും..

വിശ്വമേ...........  തന്ത്ര  ഗൂഡമേ.......

അതിര് കാണാ....... -പ്രപഞ്ച ജാ...ലമേ...

ഇന്ദ്രജാലമോ മന്ത്രബോധമോ

മായികം നിറഞ്ഞതോ ജീവിതം

ചിന്തയെ തൊടുത്ത് ശരികൾ തിരഞ്ഞ്-

അതി ഗൂഡമാം... ചില്ലുടയ്ക്കണം

തുടിക്കുമീ...  ഹൃദുരാങ്കണം

ഏറ്റു ചൊല്ലിടും ..  ലോകം നേടണം

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ

     സുബീർ വഴിയമ്പലം



പ്രിയതമ


        പ്രിയതമ.    


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


അറിയാതകമിതിലിന്നാഴത്തിൽ 

വേരൂർന്നൊരു പ്രണയാലിൻ തളിര്

പ്രണയാക്ഷരമാൽ എൻ പ്രാണനിൽ

കവിത പകർന്നൊരു പെൺ മലര്..

ഇന്ദുമുഖീ....    ശൃംഗാരവതീ .... 

ഈ എന്നിൽ നീ ...  അനുരാഗ നദീ..


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


പടവാൾമിഴിമുനയാലെൻഅകമിൽ

അങ്കം കുറിച്ച മങ്കയിവൾ

പിരിയാതേ ജീവിതവീഥിയിൽ 

പാതി മെയ്യാകും എൻ പ്രിയതമയായ്

ഇന്ദുമുഖീ....    ശൃംഗാരവതീ.... 

ഈ എന്നിൽ നീ.....  അനുരാഗ നദീ..


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


സുബീർ വഴിയമ്പലം



നിൻ ഒർമ്മ ഒരു കൈതവം

 

നിൻ ഒർമ്മ ഒരു കൈതവം

പിരിയാൻ ഞാൻ നിന്നെ പ്രണയിച്ചതില്ല.

ദൂരെ പറന്നകലാൻ നിന്നിൽ അലിഞ്ഞതില്ല.

പറയാൻ തുനിഞ്ഞുള്ള വാക്കുകൾ കേൾക്കാൻ 

നിനക്കായ്‌ ഞാൻ കാതോർത്തതില്ല

മാൻമിഴിയാലെൻ്റെ കരളിൽ കുടിയേറാൻ

നിൻ കരിമഷി കൺകളിൽ നോക്കിയില്ല

ഇടവഴിയരികിൽ ഒന്നു കാത്തു നിൽക്കാൻ 

നിൻ്റെ കാലൊച്ച പരിചിതമായതില്ല

പനിനീർദള മധുവെന്നു വർണ്ണിച്ചിടാൻ 

നിൻ അധരകണമോ തെല്ലും നുകർന്നതില്ല

താമരപൂവിതൾ പോലെന്നുപമിക്കാൻ

നിൻ കവിളിണ തഴുകാൻ തുനിഞ്ഞതില്ല 

എന്നരികെ അണയും പൂങ്കാറ്റിനു പകരാൻ

ഇളം  തെന്നൽ ഈ നിൻ തനു പുൽകിയില്ല

പുലരിതൻ തൂമഞ്ഞിനോടായ് ഉപമിക്കാൻ 

നിൻ കാവ്യം എന്നിൽ  ഉണർന്നതില്ല.

കനവുകൾ നെയ്തിടാൻ പരിചിതമാം മുഖം

എന്നുള്ളിൽ ഒരു മാത്ര  തെളിഞ്ഞതില്ല.

കദനമേറും വിരഹമാം ഭാവം ചാർത്തിടും

കണ്ണുനീരിനു കലരാത്ത ലവണ രസം

തോരാതെ പെയ്തിടും മഴയാൽനനയുമ്പോൾ   

കരളിൻ്റെ കനലുകൾ അണയുമെങ്കിൽ

തൂലികയാൽ എൻ വിരൽ ചലിക്കുവോളം

നിൻ ഒർമ്മ ഒരു കൈതവ കാവ്യമാക്കാം

സുബീർ വഴിയമ്പലം






2022 മാർച്ച് 19, ശനിയാഴ്‌ച

رمضان كريم

رمضان كريم





أَهْلًا بكم يا شهر شريف
مرحباً يا رمضان كريم
شهر التوباتي والرجوع
شهر الرحمة والسلام
شهرالدعاء و نصر - شهرالنورلقلوبنا
شهرالقرآن ولحافظين شهر صدقاة والزكاة
شهر السحور والإفطاريا شهرا صيامى والقيام
شهر الفقير والضعيف يستعد الريان-للصائمين 
أَهْلًا بكم يا شهر شريف
مرحباً يا رمضان كريم
شهر التوباتي والرجوع
شهر الرحمة والسلام
وعلى الرحب والسعة  شهر طيبة المغفرة
شهر التحليل و التسبيح  مرحبا يا شهرا شريف
شهر النجاح والتمجيد  أَهْلًا وَسَهْلًا رمضاننا
يارب ارزقني ولعافية جيدة ليقبل رمضان عظيم

 كلمات الاغنية:- سبيروزيمبلم

Subeer Vazhiyambalam








م

2022 മാർച്ച് 11, വെള്ളിയാഴ്‌ച

സയ്യിദ് ഹൈദറലി തങ്ങൾ



ഹദിൻ്റെ സന്നിധി പുൽകാനായ് തങ്ങളും

യൗമുൽ അഹദിന്ന് യാത്ര തിരിക്കുന്നു.

ഷഅബാൻ മൂന്നിന്ന് ളുഹ്റിൻ്റെ സമയത്ത് 

ഹൈദറലി തങ്ങൾ   നമ്മേ പിരിയുന്നു.

പൂക്കോയ തങ്ങൾ പൊൻ മകനായ് പിറന്നോവർ

അഹ് ലുബയ്ത്തിൽ ഇക്കാലത്തിൽ വിളക്കായോർ

മലബാറിൻ തണലാം കൊടപ്പന തറവാട്ടിൽ

പൂമുഖത്തെന്നും നിലാവിൻ ഒളിയായോർ

ബസ്വീഹത്തോടെ നസ്വീഹത്ത് തന്നോവർ

മാനവ മൂല്യത്തെ ഉയർത്തി പിടിച്ചോവർ

മനസ്സുകൾക്കുള്ളിൽ നിലാവായ് തെളിഞ്ഞോവർ 

സാന്ത്വനമായോരാം ഹൈദറലി തങ്ങൾ

മുത്തായ തങ്ങൾക്കായ് തേടുന്നിലാഹിലായ്

ജന്നത്തിൻ ദറജ  നീ ഏറ്റീ കൊടുക്കള്ളാ...

മുത്തായ തങ്ങൾക്കായ് തേടുന്നിലാഹിലായ്

ജന്നത്തിൻ ദറജ  നീ ഏറ്റീ കൊടുക്കള്ളാ...

                                                   സുബീർ വഴിയമ്പലം

                                                                       09/03/2022 ദോഹ

2022 ഫെബ്രുവരി 3, വ്യാഴാഴ്‌ച

ജയം


ജയം

 " നേരിടാതെയല്ലാതെയാരുമൊന്നുമേ

നേടിയതില്ലയെന്നുമേ "

പിറവി മുന്നേ.. തേടി നീ.. നേടിലക്ഷ്യം,

ലക്ഷമൊന്നിലേ ജയം 

ജീവകണമായ് ഫലം 

                             സുബീർ വഴിയമ്പലം


2022 ജനുവരി 23, ഞായറാഴ്‌ച

നീ പ്രവാസി


നീ പ്രവാസി


 '' പൊൻകതിർ കൊയ്ത്ത്  കഴിഞ്ഞേ പണ്ടേ

വൈകിയണഞ്ഞവർ കണ്ടത് പതിര്  "

അതിരില്ലാ കടലലയും താണ്ടി

തരണം ചെയ്തത് ദശകങ്ങൾ,

പശിയറിയാതെ പുരയേ പോറ്റാൻ

ദിശയറിയാതെ അലയുമ്പോൾ,

ആയുസ്സെത്ര ബാക്കിയിരിപ്പൂ

സ്വപ്നം കണ്ടൊരു നാളേയ്ക്കായ് .?

                                        സുബീർ വഴിയമ്പലം







2022 ജനുവരി 9, ഞായറാഴ്‌ച

ഞാനും നിങ്ങളും

ഞാനും നിങ്ങളും





അതെ,

നിങ്ങൾക്കെന്നോട് ഇഷ്ടമുണ്ടെങ്കിലേ  

എന്നോട് എനിക്കൊരു ഇഷ്ടമൊള്ളൂ.


ഇനി,

നിങ്ങൾക്കെന്നെ ഇഷ്ടമല്ലെങ്കിലോ?

എന്നെ എങ്ങിനെ ഈ എനിക്ക് ഇഷ്ടമാകും?


ഇനി പറ,

എന്നോട് എനിക്കുള്ള ഇഷ്ടമില്ലെങ്കിൽ 

ഈ നിങ്ങളേ..  എനിക്കെങ്ങിനെ ഇഷ്ടമാകും?

.

.

ഭ്രാന്ത് ,

.

ഇത് കണ്ട് 

പുല്ല്, എന്ന് ചൊല്ലി ! 

 തല്ല് -

തന്നാണിതിനുത്തരമേകുന്നതെങ്കിലും

തെല്ലോളം ഇഷ്ടമീ കാണുന്ന കൺകളിൽ

ഉണ്ടെന്നുറപ്പിച്ച   ചിന്തയൊന്നേ എന്നിൽ.

അതെ!

നാളെ-

യാത്രയേകിയെൻ മിഴികളെ അടച്ചിടുമ്പോൾ

ഇതേ നയനങ്ങൾ നിറയാതിരിക്കയില്ല.

നിത്യശാന്തിനേരാതെ മുഖം തിരിക്കയില്ല.


ഇനി ,

ആരാണീ  " ഞാനും നിങ്ങളും " എന്ന് കൺതുറന്ന് ഒന്ന് ഈ നമുക്ക്  നോക്കാം ' 

                                          സുബീർ വഴിയമ്പലം





പ്രിയതമം

പ്രിയതമം

https://youtu.be/-9gA3XvBKgc






 https://youtu.be/-9gA3XvBKgc

ഓണചന്തം

 






 



















https://youtu.be/lXfr4VVLW8Y


തൂലിക


തൂലിക



 

" എൻ മനോഗർഭം പെറ്റു കൂട്ടും 

തൂലികയ്ക്കിന്നു വിരളമാം 

 വിരഹ ഭാവം "

                                സുബീർ വഴിയമ്പലം