നിൻ ഒർമ്മ ഒരു കൈതവം
പിരിയാൻ ഞാൻ നിന്നെ പ്രണയിച്ചതില്ല.
ദൂരെ പറന്നകലാൻ നിന്നിൽ അലിഞ്ഞതില്ല.
പറയാൻ തുനിഞ്ഞുള്ള വാക്കുകൾ കേൾക്കാൻ
നിനക്കായ് ഞാൻ കാതോർത്തതില്ല
മാൻമിഴിയാലെൻ്റെ കരളിൽ കുടിയേറാൻ
നിൻ കരിമഷി കൺകളിൽ നോക്കിയില്ല
ഇടവഴിയരികിൽ ഒന്നു കാത്തു നിൽക്കാൻ
നിൻ്റെ കാലൊച്ച പരിചിതമായതില്ല
പനിനീർദള മധുവെന്നു വർണ്ണിച്ചിടാൻ
നിൻ അധരകണമോ തെല്ലും നുകർന്നതില്ല
താമരപൂവിതൾ പോലെന്നുപമിക്കാൻ
നിൻ കവിളിണ തഴുകാൻ തുനിഞ്ഞതില്ല
എന്നരികെ അണയും പൂങ്കാറ്റിനു പകരാൻ
ഇളം തെന്നൽ ഈ നിൻ തനു പുൽകിയില്ല
പുലരിതൻ തൂമഞ്ഞിനോടായ് ഉപമിക്കാൻ
നിൻ കാവ്യം എന്നിൽ ഉണർന്നതില്ല.
കനവുകൾ നെയ്തിടാൻ പരിചിതമാം മുഖം
എന്നുള്ളിൽ ഒരു മാത്ര തെളിഞ്ഞതില്ല.
കദനമേറും വിരഹമാം ഭാവം ചാർത്തിടും
കണ്ണുനീരിനു കലരാത്ത ലവണ രസം
തോരാതെ പെയ്തിടും മഴയാൽനനയുമ്പോൾ
കരളിൻ്റെ കനലുകൾ അണയുമെങ്കിൽ
തൂലികയാൽ എൻ വിരൽ ചലിക്കുവോളം
നിൻ ഒർമ്മ ഒരു കൈതവ കാവ്യമാക്കാം
സുബീർ വഴിയമ്പലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ