2016 ജൂലൈ 16, ശനിയാഴ്‌ച

മൈലാഞ്ചി പാട്ട്

രീതി :-   മട്ടി ചാറ് മണക്ക്-ണ്  മണക്ക്-ണ്

തന തിന്ത താന തിന്ത തന്തിന്നോ...
തന തിന്ത താനാ തിന്ത തന്തിന്നോ
തന തിന്ത താനാ തന്തിനതന്തിന്നോ ..ഹോയ്‌
തന തിന്ത താനാ തന്തിന തന്തിന്നോ..
പട്ടിന്‍ ചേലയുടുത്തിവളൊരുങ്ങണ്
മിന്നും പൊന്നും അണിയണ് ചമയണ്

മണവാട്ടി പെണ്ണ് ചന്തം കൂട്ടണ്......
മണിമുത്തേ കൊഞ്ചിത്തഞ്ചീ വാ വാ ..

പൂനിലാവ്‌ മുഖത്തിതാത്തെളിയണ്
ഹൂറിയായി വിളങ്ങണ് തിളങ്ങണ്
പുതുമാരന്‍പെണ്ണിന്‍ നെഞ്ചില്‍
                                തെളിയണ്.....
കാത്തിരുന്ന മംഗല പൂ നാളായീ ...
----------
മലര്‍മുല്ല മെത്തരാവില്‍ ഒരുങ്ങണ്
കനവെല്ലാം നിനവായി വിരിയണ് (2 )
നിനക്കൊത്ത  മണിമാരന്‍ വരുന്നിതാ-
മുഹബ്ബത്തിന്‍ മധു ചുണ്ടില്‍ ഒരുക്ക് നീ (2)

പൂനിലാവ്‌ മുഖത്തിതത്തെളിയണ്
ഹൂറിയായി വിളങ്ങണ് തിളങ്ങണ്
പുതുമാരന്‍പെണ്ണിന്‍ നെഞ്ചില്‍
                                തെളിയണ്.....
കാത്തിരുന്ന മംഗല പൂ നാളായീ .
--------
മരതക മാല മാറില്‍ തിളങ്ങ്‌ണ്
മൈലാഞ്ചി കരങ്ങളില്‍ ചുവക്കണ് (2)
മനസ്സിന്‍റെ മണിവാതില്‍ തുറക്ക് നീ
ബദറൊത്ത മണി മാരന്‍ വരുന്നിതാ..(2)

മിന്നും   പൊന്നുമണിയണ് ചമയണ്
പട്ടിന്‍ ചേലയുടുത്തിവളൊരുങ്ങണ്
മണവാട്ടി പെണ്ണ് ചന്തം കൂട്ടണ്......
മണിമുത്തേ കൊഞ്ചിത്തഞ്ചീ വാ വാ ..

പൂനിലാവ്‌ മുഖത്തിതാത്തെളിയണ്
ഹൂറി യായി വിളങ്ങണ് തിളങ്ങണ്
പുതുമാരന്‍പെണ്ണിന്‍ നെഞ്ചില്‍
                                     തെളിയണ്.....
കാത്തിരുന്ന മംഗല പൂ നാളായീ .


               രചന :- സുബീര്‍ വഴിയമ്പലം

2016 മേയ് 17, ചൊവ്വാഴ്ച

ഈമാൻ

                        ഈമാൻ
മനസ്സിൻ ആഴങ്ങളിൽ തഴുകി കൊണ്ടേ
ഷഹാദത്തുരത്ത്  സുബർക്കം തേടാം
റസൂലുള്ള 'പകർന്നുള്ള വഴിയേ...
സുബ്ഹാനോടടുത്താൽ സുബർക്കം നേടാം
ഈമാനിന്റെ മാറ്റ് മനസ്സിൽ കൂട്ടാൻ 
ചൊല്ലുന്നിതാ ചില ചരിതം ശീലിൽ.

___A P____________
ഇഖ്‌റ ഉരത്തു ചേർത്തണച്ചു ജിബ്'രീൽ
റസൂലുള്ള  ചൊന്നേ അറിയില്ലോതാൻ
വീണ്ടും ജിബ്'രീൽ ചേർത്തണച്ചുരത്തേ
അഹദിൻ വചനത്തെ ഓതേണം നബിയേ
     പുണ്യ ഖുർആൻ ഹിറയിൽ പുലർന്നു
     ഉലകിൽ ഇരുൾ നീക്കിവെളിച്ചമേകാൻ
     റസൂലുള്ളാഹിതൻ മുഅജിസത്താo
     ഖുർആൻ നിലനിൽക്കും ഖിയാമത്തോളം
     മനസ്സിൻ ആഴങ്ങളിൽ തഴുകി  കൊണ്ടേ
     ഷഹാദത്തുരത്ത്  സുബർക്കം തേടാം

_____ CH__________
മിഅറാജിന്റെ രാവിൽ ബുറാഖിലേറീ
സബ്അസമാവാത്തും കടന്നു ചെന്ന്
അഹദായിലാഹിനോടടുത്ത് റസൂൽ
സ്വർഗ്ഗ നരകത്തിൻ ഹാലുകൾ കണ്ടേ
       അന്നു മുതൽ അഞ്ച് വഖ്ത്തതിലേ
       ഫർള് നമസ്കാരം ഉലകിലെത്തീ
       ഇന്നും ഇസ്'ലാമിൻ തിളക്കമായീ
      ദിനവും സുബ്ഹാനിൽ ഇബാദത്തായീ
      റസൂലുള്ള 'പകർന്നുള്ള വഴിയേ
      സുബ്ഹാനോടടുത്താൽ സുബർക്കം നേടാം

______ II CH_________

ഇബ്റാഹീം ഇസ്മാഈൽ പ്രവാചകർ തൻ
കരമാൽ ഉയർന്നൊരു കഅബാലയം
കുഫിർ കൂട്ടത്തോട് പൊരുതി നേടീ
കിസ്'വ പുതച്ചിടും ഖിബ്'ല യാക്കീ
      അബുബക്കർ ഉമർ ഉസ്മാൻ അലി 
      ഹംസത്തും മറ്റുള്ള സ്വഹാബാക്കളും
      റസൂലുള്ളാഹിതൻ അരുളാൽ നീങ്ങീ
      ഇസ് ലാം പാരിൽ പരന്നൊഴുകി വേഗം
      ബിലാലിന്റെ ബാങ്കിൻ മധുര ധ്വനി 
      ഇന്നും മുഴങ്ങുന്നു ഉലകിലെങ്ങും 
    നോമ്പും നിസ്കാരവും സക്കാത്തും ഹജ്ജും
    പിഴവില്ലാതേ നിറവേറ്റുവാൻ റബ്ബേ
    നിന്റെ രിളാ ഞങ്ങൾക്കരുളീടണേ..
    കരുണ കടലായ റഹ്'മാനള്ളാ(الله  )...
    
                         രചന :- സുബീർ വഴിയമ്പലം 




2016 മേയ് 10, ചൊവ്വാഴ്ച

ഒരു പുലർകാലം

കവിത :- ഒരു പുലർകാലം
പുലർമന്ദമാരുതൻ  പകരുമുൻമേഷം
തമസ്സിനാലസ്യത്തിൽ നിന്നൊരു മോക്ഷം
ഉഷസ്സിനേ പുണരുവാൻ അണിയുമീ വേഷം
പ്രകൃതിതൻ വരദാനം ഈ പുതുശ്വാസം
പരിമളം പകരുമാ പൂഞ്ചില്ല മേലേ..
പുള്ളികുയിൽ കൂകി നാടുണർത്തുന്നു..
പുൽകൊടി തുഞ്ചത്തെ തൂമഞ്ഞു തുള്ളി-
പുൽകുന്നിളംതെന്നൽ തഴുകിതലോടി
ഓളം തുളുമ്പുമീ നിളയിൽ നീരാടീ
കുളിരിൻറെ വെൺ ചേലചുറ്റിയുടുത്ത്
മാനസ രാജനേ വരവേൽക്കുവാനായ്
മനസിനുന്മാദമാം പ്രകൃതിതൻ വേഷം
കാണാനീകൺകൾക്കു കുളിരുള്ള കാഴ്ച
കനിവോടെ പ്രകൃതി നമുക്കേകുന്ന കാഴ്ച
കൗതുകമീ ഭംഗി കാവ്യമായ് തീർത്തതും
പുതിയൊരു പുലരി ഇതാ എൻറെ മുന്നിൽ
                                           സുബീർ വഴിയമ്പലം
                                                                10-05-2016



2016 മേയ് 4, ബുധനാഴ്‌ച

കവിത :-പ്രവാസം

     
      കവിത :- പ്രവാസം 

     പ്രയാസപ്രവാഹത്തിൻ പ്രതിവിധിയായി
     പ്രാരംഭമേകീ        പ്രതീക്ഷാ       പ്രവാസം 
     പ്രതികൂലമാം    ഒരു     വാസം   പ്രവാസം
     പ്രതീക്ഷ     പ്രകാശം   തേടും      പ്രവാസം
     പ്രാരാബ്ദമാലേ         തുടങ്ങും     പ്രവാസം 
     പ്രമാണിയായാലും     തുടരും   പ്രവാസം 
     പ്രാണൻറെ   പ്രതിഫലം പറ്റും   പ്രവാസം
     പ്രായം    മറക്കും  പ്രതിഭാസം   പ്രവാസം
     പ്രിയമേറും കൂട്ടരേ - പ്പിരിയും  പ്രവാസം
     പ്രിയ  വീട്ടുകാരെ  പിഴപ്പ്  ഈ   പ്രവാസം
     പ്രിയ സ്വപ്ന  ഭവനം  ഒരുക്കാൻ  പ്രവാസം
     പ്രീതിയില്ലാ   പ്രയാണം    ഈ     പ്രവാസം
     പ്രഭാതം പ്രദോഷം വകവെക്കാ പ്രവാസം
     പ്രധാനം-  അദ്ധ്വാനം  അതാണീ   പ്രവാസം 
     പ്രതിദിനം പലവിധ പുകിലിൻ  പ്രവാസം 
     പ്രശ്നങ്ങളിൽ       പ്രതിരോധ     പ്രവാസം
     പ്രണയികൾക്കനുരാഗ വിരഹം പ്രവാസം
     പ്രകട    ദാമ്പ്യത്യ   -  അഭാവം     പ്രവാസം
     പ്രിയതരം   വെടിയും   തപസ്സീ   പ്രവാസം
     പ്രിയവികാരങ്ങൾ ഹോമിക്കും പ്രവാസം
     പ്രതീക്ഷയാൽ ഉപവാസമാല്ലോ  പ്രവാസം 
     പ്രതിഫലിക്കട്ടെ! എന്നുംവിജയ പ്രകാശം!
                           രചന:-     സുബീർ വഴിയമ്പലം
                                               04-05-2016

2016 മേയ് 3, ചൊവ്വാഴ്ച

കവിത :- എന്നും എന്നെന്നും

കവിത :- എന്നും എന്നെന്നും

മരണത്തിലേക്കിനിയേത്ര ദൂരം
അത്ര നാളെൻറെ നെഞ്ചിലേ 
                                 നോവായി നീ.....

പ്രണയമാം പൂക്കാലം എന്നിലേകീ
പ്രാണനായെന്നും എന്നിൽ അലിഞ്ഞതല്ലേ
പിടയുന്നെൻ നെഞ്ചിൽ  പടർന്ന മോഹ-
പൂചില്ലയേ എന്തിനു. നീ.. അറുത്തു മാറ്റീ


ആഴമേറും മുറിവതുള്ളിലേകീ
മുത്തും പവിഴവും നിറയുന്നൊരാഴി തേടീ
പറന്നകന്നെങ്ങോ മറഞ്ഞതെന്തേ 
പാഴ് ജന്മമായെന്നെ തഴഞ്ഞതെന്തേ..


മരണത്തിലേക്കിനിയേത്ര ദൂരം
അത്ര നാളെൻറെ നെഞ്ചിലേ 
                                 നോവായി നീ.....

03-05-2016 
       സുബീർ വഴിയമ്പലം

2016 മാർച്ച് 8, ചൊവ്വാഴ്ച

കവിത:- മനസ്സിൻറെ കാത്തുനിൽപ്പ്

കവിത:-  മനസ്സിൻറെ കാത്തുനിൽപ്പ്                   
എന്നയൽ കൂട്ടിലേ കിളിവാതിലിൽ
ഇന്നും എന്നേ തിരയുന്ന മിഴികളുണ്ടോ
ആ മിഴികളിൽ ഇന്നുമെൻ  രൂപമുണ്ടോ
ഇന്നും അണയാതെയാ സ്നേഹ  ദീപമുണ്ടോ
ആദ്യമായ് കണ്ടനാൾ നിറവോടെ നൽകിയാ
നിറമുള്ള കനവുകൾ ഇന്നുമുണ്ടോ-
പ്രണയ വർണ്ണം ചാലിച്ച കനവതുണ്ടോ, 
കനവിന്റെ   കൂട്ടിൽ മയങ്ങുന്ന കൺമണി 
പുലരിയിൽ അരികെ ഞാൻ കാണും  കണീ
നിത്യം പുലരിയിൽ അരികെ ഞാൻ കാണും കണീ......
ഞാനാരുമറിയാതെ നിൻ ചാരെയെത്തിയാ
രാവിന്റെ  കുളിരിന്നും നിന്നിലുണ്ടോ-
നീല  രാവിന്റെ  കുളിരു നിൻ മെയ്യിലുണ്ടോ,
നിന്നിതൾ   തഴുകി ഞാൻ അലിയുമാ മാത്രയിൽ
നേദിച്ചതെന്നിൽ നിൻ പൂന്തേൻ    കനീ  -
പ്രണയ വനിയിൽ  ഉന്മാദമേകും കനീ.........
പ്രണയം പരിധികൾ ഛേദിച്ച് നീങ്ങിടും
നാളിൽനിൻ ഉറ്റവർ വേലിതീർത്തു-
രക്ത ബന്ദങ്ങൾ  കോർത്തൊരു കൂടു തീർത്തു
എന്തിനായ്  എൻ  സ്നേഹ  ലോകം മറന്നു നീ 
എന്നരികിൽ നിന്നും പറന്നകന്നൂ ..
ഉരുകി, എന്തിനാ കൂട്ടിൽ ഒതുങ്ങി നിന്നൂ..
വിരഹമീ കവിത തൻ വരികളായി
ഉള്ളിലുണരുന്നതാം ഒരു ചോദ്യമിന്നും.
"എന്നയൽ കൂട്ടിലേ കിളിവാതിലിൽ
 ഇന്നും എന്നേ തിരയുന്ന മിഴികളുണ്ടോ?"
                      രചന:-  സുബീർ വഴിയമ്പലം
                          30-Aug-2008  (Sharjah)

2016 ജനുവരി 12, ചൊവ്വാഴ്ച

താരാട്ട്

നീല നിലാവൊളി മാനത്ത്.....
എന്‍ മാറില്‍ ചായുന്നെന്‍ പൂമുത്ത്....
അരിമുല്ല മലരേ.... കരളിന്‍ കനിയേ...
എന്നോമലേ.. പൊന്നുറങ്ങു  നീ...

മിന്നിത്തിളങ്ങും    മിന്നാമിനുങ്ങേ..
ഇത്തിരിത്തൂവെട്ടം  തൂകിടുന്നോ......(2)
കൊഞ്ചി കുണുങ്ങുമീ കുഞ്ഞോമനയ്ക്ക്
കളിയാടാന്‍ കൂട്ടിന്ന് കൂടില്ലേ  നീ...
നേരിന്റെ    നൂറും   പകര്‍ന്നെന്നുമിരുളില്‍
ഹൈറിന്‍   നിലാവേ   നീ    കൂട്ടാകുമോ.....
                  (നീല നിലാവൊളി മാനത്ത്...)               
എങ്ങുമീ  തെന്നല്‍  വീശും  സുഗന്ധം..
രാവിന്റെ   മാറില്‍   പകര്‍ന്നതാര്.....  (2)
മണ്ണിന്‍ മനഃമാകേ നിറയുന്ന സ്നേഹം
    മുല്ല  മലരായ്  ‌ വിരിഞ്ഞതാണോ.....
എന്നും മനസ്സിലേ സ്നേഹം സുഗന്ധമായ്‌
   കുളിരായ്   തൂകണം   നീ  ആരിലും.....
                   ( നീല നിലാവൊളി മാനത്ത് )             
സുബീർ വഴിയമ്പലം                                
2011 (RAK)                                 

2016 ജനുവരി 10, ഞായറാഴ്‌ച

കവിത:- നിശയും നിലാവും

കവിത :-     നിശയും നിലാവും.
നീയണയാത്തേതു രാവും മണ്ണിൽ
കൂരിരുളല്ലയോ പൂന്തിങ്കളേ ...
നീ വിരിയാതേ സുഗന്ധമില്ലിന്നെൻ 
മുറ്റത്തു നിൽക്കുന്ന കൊച്ചു മുല്ലേ..
   രാപ്പാടി നീ പാടിയില്ലെങ്കിൽ ഈ-
   രാവിനൊരു മൂകഭാവം നിറഞ്ഞുനിൽക്കും
   കുളിരായ് തഴുകുന്ന പൂങ്കാറ്റു നീ -
   ഇല്ലയെങ്കിലീ സുഖമൊന്നു രാവിനുണ്ടോ?
പാലാഴി തിങ്കളും കരിമുകിലും -
കണ്ണ് പൊത്തിക്കളിക്കുന്ന നേരമതിൽ
മുല്ല തൻ പൂമണം കട്ടെടുത്ത് -
തെന്നലൊഴുകുന്നു ഇലകളേ തഴുകി മെല്ലേ...
     കവിതൻ കരങ്ങൾ നനഞ്ഞ നേരം -
     നിദ്ര കൊള്ളുന്ന നിളയൊന്നുണർന്നിളകീ
     തിങ്കളാ ചന്തം നോക്കി നിൽക്കും
     കണ്ണാടിയിലോളം തുളുമ്പി മെല്ലേ ...
നിളയാം കാമിനി പകർന്നു നൽകും -
മാറിൻ ചൂടിൽ കരയും മയങ്ങി മെല്ലേ
വെള്ളി നിലാമണി വിതറി വിണ്ണിൻ-
വെൺനിലാവൊളി നിശയിൽ അലിഞ്ഞു മെല്ലേ .....
                                   രചന  :-  സുബീർ വഴിയമ്പലം

മാപ്പിള പാട്ട് mappila song

രീതി:- അല്ലാ  റസൂലിനെയും .....


 ആദം മുതൽ അഖിലം 
    അമൈത്തിടാനായുള്ളൊരാദര ദൂതരേ..
അന്ത്യറസൂലാം നബീ
     മൂഹമ്മദ് മുസ്തഫ യാസീൻ ഹബീബരേ....(2)

മക്കത്തേ ദിക്കിലുദിച്ചുള്ള മുത്ത്
അമിന ബീവിതൻ പുന്നാര സ്വത്ത് 
എത്തീ ഉലകത്തിൻ റഹ് മത്തിൻവിത്ത്
ശ്രേഷ്ഠത യേറുന്ന ദീനിന്റെ വിത്ത് 
സുബ്ഹി മുൻപേ സുബ്ഹാനിലാദ്യ
സുജൂദുമായ് മണ്ണിൽ അന്ന് പിറന്ന സ്വല്ലള്ളാ 
      ആദം മുതുകിലന്നൊളി വ് തീർത്തത്
       ഹാഷിം ഖുറൈഷി കുടുംബത്തിൽ 
      അബ്ദുള്ളയാം ബാപ്പ ഇല്ലാ യത്തീമായി
       ഭൂജാതനായി ഹബീബുള്ളാ 

പാരിതിലൊക്കെ പടച്ച് പോറ്റുവാൻ 
         കാരണമായ ഹബീബുള്ളാ 
മക്കത്തുദിച്ചമ്പിയാക്കളിൽ അന്ത്യ -
         ദൂതരായ് മുസ്തഫ സ്വല്ലള്ളാ...


ഹഖ്ലായ മാർഗ്ഗത്തേ നീട്ടീനമുക്ക്
ജീവിച്ചു മാതൃക കാട്ടീലോകത്ത് 
അൽ അമീനാലേ ഇസ് മും ചമഞ്ഞ്
ആ മുഖം ആരിലും നൂറായ് തിളങ്ങി
പിറന്ന മണ്ണും പിരിഞ്ഞ് ഹിജ്റ  നടന്നു 
മദീനാ മണ്ണിൽ അണഞ്ഞൊരമീനാ....

ബദറും ഉഹ്ദും ഹന്ദഖേറേ യുദ്ധങ്ങൾ
പൊരുതി ഹരിത കൊടി വീശിയേ
പാരാകേ തൗഹീദിൻ മന്ത്രദ്വനിയാകേ
പരിമളം പോലേ പടർത്തിയേ ..

.
നാൽപ്പതിലെത്തീ നുബുവ്വത്ത് കിട്ടി 
എത്തീ ഹിറായിൽ ജിബ് രീൽ വഴിയേ
വഹ് യായ് കിട്ടീ ഖുർആൻ കരീമും 
മുഅ ജി സത്തായ് നിലനിൽക്കുമതെന്നും 
ഉദിത്തതിങ്കൾ പിളർത്തിരണ്ടായ് 
സ്വല്ലി സലാത്തുള്ളാ  ഹാത്തിമുൽ
അമ്പിയ നൂറുള്ളാ ......
ഏറീ ബുറാഖിലായ് ഏഴു വാനവും
കണ്ടു വന്നു മിഅറാജില്
അഹദിൻ ഹദിയയായ് അന്നു കിട്ടീ 
ഫർളാകും പുണ്യനിസ്ക്കാരമേ...

മുത്ത് നബിക്കൊത്ത് ജന്നത്തിലെത്താൻ 
ഹഖിൻ വഴിയേ ജീവിച്ചു ജയിക്കാൻ
റബ്ബേ ഇലാഹേ കനിയണേ നാഥാ
ആ മുഖമെന്നിൽ കനവൊന്ന് കാട്ട്
നിറഞ്ഞ മനം ഉരത്ത് സലാം
          സ്വല്ലി സ്വലാത്തുള്ളാ...
          യാറബ്ബി സ്വല്ലി റസൂലില്ലാ... (2)


                           രചന :- സുബീർ വഴിയമ്പലം



2016 ജനുവരി 9, ശനിയാഴ്‌ച

മൈലാഞ്ചി പാട്ട് mailanchi song



 ( രീതി:- യത്തീമിൻ സുൽത്താൻ വന്നേ..)

ചെന്തളിർ ചുണ്ടിൽ തഞ്ചും
പുഞ്ചിരി ചേലിൽ തൂകീ
ഒരുങ്ങിയ ജന്നത്തിൻ ഹൂറീ
എത്തി നിൻ സുൽത്താൻ പെണ്ണേ
മുത്തേ നിൻ തോഴൻ തന്നേ
ആശിച്ചൊരു കാനൂത്തു നാളിൽ

അഴകിന്നൊളിയാം മലരേ
ഒഴുകും ഇശലിൻ കുളിര്
പൊന്നഴകിന്നൊളിയാം മലരേ
ഇന്നൊഴുകും ഇശലിൻ കുളിര് 

                 ശീലിനൊത്ത് , ചേലതേറും, മണി-
              മങ്കകളാടുന്നൊരൊപ്പന താളമതാൽ



__________AP__________
പട്ട് ലിബാസിൽ ഒരുങ്ങിയ പെണ്ണിന്റെ
                                                                   സീനത്ത്
കണ്ട് നിലാവൊളി കണ്ണുപൊത്തുന്നിതാ 
                                                                   മാനത്ത്
കണ്ടകിനാവ്  പുലരുന്നു  ചേലോടെ 
                                                                  ചാരത്ത്
ഇന്നത്തെ രാവ് പുലരുമ്പോ പെണ്ണിന്
                                                                  ഖാനൂത്ത്
കിനാവിൻ കാണാ തോണി 
തോഴനുമൊത്തു തുഴഞ്ഞ്
പുന്നാരം ചൊല്ലണ നാളായീ
മാരന്റെ പേരത് ചേലിൽ   
മൈലാഞ്ചി  കൈയ്യിൽ കണ്ട്
നാണം കുണുങ്ങണതെന്തിന്
               ശീലിനൊത്ത് , ചേലതേറും, മണി
               മങ്കകളാടുന്നൊരൊപ്പന താളമതാൽ
(  ചെമ്മലർ റങ്കിൻ ചുണ്ടാൽ ......)
  ഓ..
" പതിവായി കനവാകേ
കളിയാടും നിൻ സുൽത്താൻ.
വന്നണയുന്നൊരു നാളാണ് "
മന_സ്സാകേ മുഹബ്ബത്തിൻ 
മലർ മണമാൽ -
തേനിശലുണർത്തീടുന്നൊരു 
മൈലാഞ്ചി രാവ്"

__________ CH__________

ആരാരും കാണാതേ നിന്നുള്ളിലൂറും 
                                                                  മുഹബ്ബത്ത്
കണ്ടൊരു മാരൻ അണയുന്നു
                                                     നല്ല നസീബൊത്ത്‌
ഖൽബിന്റെ ചിപ്പിയിൽഇശ്കിൽ
                             പൊതിഞ്ഞൊരു പൊൻ മുത്ത്
കോർത്തൊരു ഹാരമായ് ചർത്തണം
                                                  മാരന്റെ   മാറത്ത്

സ്നേഹതേൻമലരായീ
ആശകൾ കണ്ടറിയുന്ന
സൗജത്തായ് നീ വാഴണം
സ്നേഹ തേൻ മഴയായീ
മംഗല സുദിനമിതിൽ
മർഹബ നേരുന്നു ഞങ്ങൾ

ശീലിനൊത്ത് , ചേലതേറും, മണി മങ്കകളാടുന്നൊരൊപ്പന താളമതാൽ
(  ചെമ്മലർ റങ്കിൻ ചുണ്ടാൽ ......)

   
                           രചന :-  സുബീർ വഴിയമ്പലം

മാപ്പിള പാട്ട് mappila song


  രീതി:-   മെഹബൂബുൽ ബാഖിയ ...


മുത്ത് റസൂലുള്ളാ മുഹമ്മദ് റസൂലുള്ളാ
മക്കത്തായ് വിരിഞ്ഞൊരു മലരേ 
ശറഫുറ്റ നബിയേ  ശംസിന്നൊളിയേ
റബ്ബിൻ ഹബീബാം റസൂലേ 
റബ്ബിൻ ഹബീബാം റസൂലേ

പടപ്പുകൾക്കെല്ലാം കാരണമായി
ആദമിലൊളിപ്പിച്ച നിധിയേ... 
ആദരവേറും  നബീയേ...
അബ്ദുള്ള തൻ പൊൻ മകനായ് പാരിൽ
ആമിനബീ പെറ്റ കനിയേ ...
ആലത്തിൻ ആരംഭ  പൂവേ ....
                      (മുത്ത് റസൂലുള്ളാ ... )
ശറിൻ ചൂടിൽ ഉരുകും മണ്ണിൽ
മഴയായ് പെയ്ത റസൂലേ _   കുളിർ,
മഴയായ് പെയ്ത റസൂലേ ....
മാനവലോകർക്കായ് ദീനിസ്-ലാമിനെ 
പടുത്തുയർത്തിയ ജീവേ...
പടപ്പിൽ മികന്ത അമീനേ ....
                       (മുത്ത് റസൂലുള്ളാ ... )
വഫാത്തിന്റെ നേരത്തും ഉമ്മത്തിനോർത്ത്   ഇറയോനിൽ ഇരവോതിയോരേ... ഏക ,
ഇലാഹിന്നോടിരവോതിയോരേ.
മഹ്ഷറ മുറ്റത്ത് ഷഫാഅത്തുമായെത്തും
ഷഫീഉനാ നബി സ്വല്ലള്ളാഹീ...
മുഹമ്മദ് നബി സ്വല്ലള്ളാഹീ.. 
                       (മുത്ത് റസൂലുള്ളാ.... )


                                  രചന :- സുബീർ വഴിയമ്പലം