ഒന്ന്... എന്ന് ചൊല്ലി ഒരു വര
ഈ കോലത്തിലാക്കിയേ നിങ്ങളെന്നേ.. (1)
എത്ര എന്നോടങ്ങ് പെരുക്കിയിട്ടും
കാര്യമില്ലാത്ത ഒരു തരം ഒന്നാണ് ഞാൻ (1×)
കൂടെ ചങ്ങാതിയാക്കി കൂട്ടിയാലോ
ഏറെ ഇഷ്ടത്തോടെ ഒന്ന്-അങ്ങ് കൂടും ( 1+)
ചുമ്മാ പറഞ്ഞങ്ങ് ഒഴിവാക്കിയാലും
ചങ്കിനൊന്നേ കുറയുവാനുള്ളുതാനും...(1-)
വില കുറവാകിലും സ്ഥാനമോ ശ്രേഷ്ഠം
പാവമെൻ പദവിയെന്നും ജയിച്ചവർക്കായ് (🥇)
ഇന്ന് കാണുന്നത് ഒന്ന്, നാളെ വേറെ ഒന്ന് ,
എന്നും ഒന്നായതെൻ ജന്മ സുകൃതമത്രേ !
സുബീർ വഴിയമ്പലം
08/06/2020 (Doha )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ