പ്രകൃതിയെന്നതു നാം അറിഞ്ഞുള്ള സത്യം,
" മനുഷ്യൻ "അതാണെന്റെ മേന്മ ഈ മണ്ണിൽ,
" മനുഷ്യൻ "അതാണെന്റെ മേന്മ ഈ മണ്ണിൽ,
പ്രവാചകൻ അതു നിന്റെ ബോധമാകട്ടേ!
ഗുണപാഠം അത് നിന്റെ വേദമാകട്ടെ!
സത്യം നാവിലെ മന്ത്രമാകട്ടെ !
പദവികൾ ന്യായത്തിൽ നീതിയേകട്ടെ!
ദയ നിന്റെ മാർഗ്ഗം വിശാലമാക്കട്ടെ!
ചിന്തയിൽ പുതു-പുലരികൾ അരികെ വിരിയട്ടെ!
ഗുണപാഠം അത് നിന്റെ വേദമാകട്ടെ!
സത്യം നാവിലെ മന്ത്രമാകട്ടെ !
പദവികൾ ന്യായത്തിൽ നീതിയേകട്ടെ!
ദയ നിന്റെ മാർഗ്ഗം വിശാലമാക്കട്ടെ!
ചിന്തയിൽ പുതു-പുലരികൾ അരികെ വിരിയട്ടെ!
ക്രോധം നീചനാം എതിരാളിയാകവേ -
ധൃതിയിൽ "സഹനമാം" ശരം നീ തൊടുക്കൂ.
ഹൃത്തിൽ ദൈവാംശമാം "സ്നേഹം" തെളിയണം
ജന്മ ലക്ഷ്യമാം സ്വർഗ്ഗം ഈ മണ്ണിൽ സുനിശ്ചിതം.
മൃതിക്കപ്പുറം സങ്കല്പ സ്വർഗ്ഗമോ നാളെ,
ഇന്ന് എന്നുള്ള ജീവിതം ധന്യമാകട്ടെ !
ധൃതിയിൽ "സഹനമാം" ശരം നീ തൊടുക്കൂ.
ഹൃത്തിൽ ദൈവാംശമാം "സ്നേഹം" തെളിയണം
ജന്മ ലക്ഷ്യമാം സ്വർഗ്ഗം ഈ മണ്ണിൽ സുനിശ്ചിതം.
മൃതിക്കപ്പുറം സങ്കല്പ സ്വർഗ്ഗമോ നാളെ,
ഇന്ന് എന്നുള്ള ജീവിതം ധന്യമാകട്ടെ !
രചന:- സുബീർ വഴിയമ്പലം
03/11/2019

