2021 ജൂലൈ 8, വ്യാഴാഴ്‌ച

ദിവ്യ തീർത്ഥം





ൺ നിറഞ്ഞുള്ളം ഉരുകിയതറിയാതെയീ

മൺമറഞ്ഞെനിക്കെന്തിനീ  പനിനീർ ദളം.?

കേൾക്കാൻ കൊതിച്ചുള്ള വാക്കുകൾ നാളെ

മൺമറഞ്ഞിട്ടു ചൊല്ലിയിട്ടെന്തു കാര്യം?

പറയാൻ - തുനിഞ്ഞതുള്ളറിഞ്ഞൊന്നു കേൾക്കാതെ

വാവിട്ടു  കരയുന്നതാർക്കുവേണ്ടി ?       

അരികിൽ നിന്നാ ചുവരിലേറുന്ന മുന്നേ

ആദരവുമീ സ്നേഹവും പകർന്നു കൂടെ?

നേരേ ഒരു വാര വാരി കൊടുക്കാതെ ധൃതിയിൽ,

പ്രാണനകലുമ്പോൾ

എന്തിനീ പുണ്യതീർത്ഥം?

പുഞ്ചിരിക്കേകുവാൻ ഒരു മറുപുഞ്ചിരി

ഇല്ലായിരുന്നെങ്കിലെന്തിനീ ബാഷ്പാഞ്ജലി ?

പ്രാണനുള്ള നാൾ ഉള്ളിനെ

മുള്ളിനാൽ കോറിയോർ...

പ്രാണനറ്റ മെയ്മേലേയോ പുഷ്പ്പാർച്ചനാ

തകൃതിയാൽ പ്രകടമീ പ്രാർത്ഥനാംഗ്യം...

"ജീവനുളള നാൾ ഉള്ളറിഞ്ഞേകണം നാം
പൊള്ളയല്ലാത്ത  സ്നേഹാർദ്ര ദിവ്യ തീർത്ഥം"

കൺ നിറഞ്ഞുള്ളം ഉരുകിയതറിയാതെയീ
മൺമറഞ്ഞെനിക്കെന്തിനീ  പനിനീർ ദളം.?
                                                           സുബീർ വഴിയമ്പലം 
                                    08/07/2021 (ദോഹ)








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ