2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

പരിണയ ചന്ദ്രിക 19


ഒരുനാൾ അമ്പിളി പൂന്തിങ്കളേ നീ
              എന്നിളം കൈയ്യിൽ തെളിഞ്ഞിരുന്നു. 
ഇന്നകലേ നീയാ കൈയ്യെത്താ ദൂരത്ത്
              വിരഹ  നിലാവായ്   ഉദിച്ചിടുന്നോ..
 നീറുമോർമ്മകളെന്നിൽ ഉണർത്തിടുന്നോ..

എൻ ഹൃദയത്തിലെ പ്രണയ വർണ്ണങ്ങൾ 
     ചാലിച്ചെടുത്ത വെൺ പൗർണമി നീയേ...
പൊൻ പ്രഭ തൂകീ എൻ മാനസമാകേ
       മായിക ലോകം തീർത്ത നിലാവേ...
ഓരോ നിമിഷവും,  ഓരോ യുഗങ്ങളായ്
ഓർമ്മയിൽ ഇന്നും തിളങ്ങി നിൽപ്പൂ. . 
           (ഒരുനാൾ അമ്പിളി പൂന്തിങ്കളേ നീ...)

താരക തോഴികൾ ഇല്ലാതെ ഏകയായ്
  അരികിൽ അണഞ്ഞുള്ള  പൗർണമിയാളേ...
പനിമതി നീയെന്നും സ്വന്തമെന്നുള്ളിൽ    
      അറിയാതാശിച്ച പാമരനീ ഞാൻ. .
മുകിലിൽ മറയുമ്പോൾ ,
                                          ഇരുളെൻ വീഥിയിൽ
പടരുന്നു നോവായ് പ്രാണനിതിൽ
           (ഒരുനാൾ അമ്പിളി പൂന്തിങ്കളേ നീ...)

                                           സുബീർ വഴിയമ്പലം
                                                19 - 08 - 2016


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ