2020 ഏപ്രിൽ 29, ബുധനാഴ്‌ച

covid 19


രീതി :- എള്ളോളം തരി പൊന്നെന്തിനാ .....


Covid - 19
കണ്ണാലേ നിന്നെ   കാണത്തില്ല  -  പനി - വന്നാലേ    നിന്നറിയത്തൊള്ളൂ..       
കാട്ടുതീ പോലേയീ ലോകം വിറപ്പിച്ച ചൈന പിറപ്പേ നീ..
കണ്ടു  പിടിച്ചവർ    നിന്നെ    വിളിച്ചൂ
കോവിഡ് ണെയൻ്റീന്ന് - കൊറോണാകുടുംബാന്ന്.
ഉള്ളോരും     ഇല്ലാത്തോെരെല്ലാരും ഒന്നല്ലേ -   നിൻ മുന്നിൽ
ഇങ്ങനൊരു വ്യാധി ആരും നിനച്ചതില്ലാ
മാനവരൊന്നിച്ചു    നേരിടും   നിൻ അടവും -  വൈകാതേ
നിന്നെ തളച്ചിടും തുള്ളാതെ വല്ലാതേ! (കണ്ണാലേ നിന്നെ..... )
ഇന്നോളം     കാലം   കാത്തു  വെച്ച - കലിയാണോ    കണ്ണിൽ  കാണണത്
ഇന്നീ മനുഷ്യനിലേറും അഹന്ത ഒടുക്കണ താണ്ഡവമോ
ഞെട്ടറ്റ്    വീഴുന്ന   പ്രാണന്    ലോകത്ത് 
കയ്യില്ല കണക്കുമില്ല - എണ്ണീട്ടിന്നൊടുക്കമില്ലാ
പൊട്ടി ചിതറുന്ന  ബോംബില്ല.  യുദ്ധമില്ലാ   -   മണ്ണിലിന്ന്
പ്രാണനു വേണ്ടിയിട്ടോട്ടമാ  ലോകമൊന്നായ്
ലോകം അടക്കി ഭരിക്കുവാൻ കേമനീ ഞാൻ - എന്നുള്ളിൽ
തോന്നല്  വേണ്ടന്ന കാലത്തിൻ ശാസനയോ...
(കണ്ണാലേ നിന്നെ കാണത്തില്ല ..)
ഒഖീയും   നിപ്പയും   പ്രളയവുമെല്ലാം  ഒന്നായ് നേരിട്ട കേരളമാ 
ദൈവത്തിൻ സ്വന്തം നാടെന്നറിയാതെ  വന്നതോ  കോവിടെ  നീ
ഒത്തിരി പാഠങ്ങൾ ഇന്നും പഠിച്ച്, ഇങ്ങനേം ഒതുങ്ങാന്നും,നേരം എന്നതെന്താന്നും
പള്ളിയും അമ്പലമില്ലാതെ വീട്ടിനുള്ളിൽ - ഈശ്വരനേ
ഇന്നാ ശരിക്കൊന്നു' കണ്ടത് കൺമുന്നിൽ
കള്ളിന്  ക്യൂവിൽ നിന്ന്  വിറച്ചവനും  -  വീടിനുള്ളിൽ
കപ്പയും കട്ടനും കൊണ്ടിന്ന് ഹാപ്പിയാണേ....

എല്ലാരും ഒന്നായ്   നിന്നീടണം  എന്നുമെന്നേയ്ക്കായ് - വ്യാധി നീക്കിടേണം
മണ്ണിലെ മലാഖമാരുടെ സേവനം എന്നും സ്മരിയ്ക്കേണം 
ആരോഗ്യ മേഖല നൽകുന്ന സന്ദേശം  ഏറ്റെടുത്ത്  വീണ്ടെടുക്കാം, -
കേരളം തിരിച്ചെടുക്കാം , നമ്മളൊത്ത്  വീണ്ടെടുക്കും -കേരളം തിരിച്ചെടുക്കും
സുബീർ വഴിയമ്പലം
(24/04/2020)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ