ഓണപ്പാട്ട്
പൂവേ പൊലി പൂവേ ...പൊൻ -
തിരുവോണ തളിർ പൂവേ....
പൂവേ വെൺ പൂവേ ...
പൊന്നോണ പുലരി പൂവേ...
പൂവിളി ഉണരും നാടിന്ന് പൊന്നോണം
പുത്തനുഷസ്സിൽ ഉണരുന്നൂ തിരുവോണം (2)
മലയാള മണ്ണിൻ പൂക്കാലം ഈ ഓണം
മാവേലി നാടിൻ പുണ്യം ഓതുന്നീ ഓണം(2)
ചിങ്ങത്തിൽ എത്തും
അത്തത്തിൽ തുമ്പ പൂക്കളവും
ചിത്തിര വാനിൽ പാറും -
പല വർണ്ണ തുമ്പികളും(2)
ചോതിയിൽ ശ്രുതി ചേർത്തു-
പാടും പുള്ളി കുയിലുകളും,
വരവേൽക്കയല്ലോ മാവേലി നാടിതിൽ
പൊന്നോണ നാളുകൾ.
(പൂവിളി ഉണരും....)
തുയിലുണർത്തു പാട്ടും
തിരുവോണ പൂക്കള ഭംഗീ ...
ഓണവില്ലീണം- താള -
തിരുവാതിര ചുവടുകളും (2)
കേരളക്കരതൻ - കൗതുകമേറും
നിറ കാഴ്ചകളാൽ
ഹരിത ഭംഗി അണിയും
നാടിന്റെ ഓണമായ്
നല്ലോണ നാളിതാ....
(പൂവിളി ഉണരും....)
സുബീർ വഴിയമ്പലം
27-07-2017
പൂവേ പൊലി പൂവേ ...പൊൻ -
തിരുവോണ തളിർ പൂവേ....
പൂവേ വെൺ പൂവേ ...
പൊന്നോണ പുലരി പൂവേ...
പൂവിളി ഉണരും നാടിന്ന് പൊന്നോണം
പുത്തനുഷസ്സിൽ ഉണരുന്നൂ തിരുവോണം (2)
മലയാള മണ്ണിൻ പൂക്കാലം ഈ ഓണം
മാവേലി നാടിൻ പുണ്യം ഓതുന്നീ ഓണം(2)
ചിങ്ങത്തിൽ എത്തും
അത്തത്തിൽ തുമ്പ പൂക്കളവും
ചിത്തിര വാനിൽ പാറും -
പല വർണ്ണ തുമ്പികളും(2)
ചോതിയിൽ ശ്രുതി ചേർത്തു-
പാടും പുള്ളി കുയിലുകളും,
വരവേൽക്കയല്ലോ മാവേലി നാടിതിൽ
പൊന്നോണ നാളുകൾ.
(പൂവിളി ഉണരും....)
തുയിലുണർത്തു പാട്ടും
തിരുവോണ പൂക്കള ഭംഗീ ...
ഓണവില്ലീണം- താള -
തിരുവാതിര ചുവടുകളും (2)
കേരളക്കരതൻ - കൗതുകമേറും
നിറ കാഴ്ചകളാൽ
ഹരിത ഭംഗി അണിയും
നാടിന്റെ ഓണമായ്
നല്ലോണ നാളിതാ....
(പൂവിളി ഉണരും....)
സുബീർ വഴിയമ്പലം
27-07-2017
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ