2017 ജൂലൈ 16, ഞായറാഴ്‌ച

ചുറ്റുവട്ടം

                   ചുറ്റുവട്ടം

മാറുന്ന ലോകം,  മായാത്ത നോവ്
മനസ്സാകേ തകരുന്ന കാഴ്ചയെങ്ങും
മണ്ണിൽ പിറന്നീ മനുഷ്യ കുലത്തിൽ
കലികാലത്തിൻ താണ്ഡവമോ..
-----------------
ശാസ്ത്രത്തിൻ നേട്ടത്തിൽ ഉണ്ട്-അഭിമാനം
കുരുതികളേറുമ്പോൾ ഉണ്ട് ഖേദം ...
പദവിക്കായ് സേവനം ഉണ്ടതിഘോഷം
പരസ്യമില്ലാ ദാനം ഇല്ല ലേശം

ബുദ്ധി  വിശാലമായ്  ചിന്ത വിഷം തീണ്ടി
മനസ്സിലേ നൻമ  കടംകഥയായ്...
-----------------

ജാതി മത ദ്വേഷം രാഷ്ട്രീയ ലക്ഷ്യങ്ങൾ
പച്ച മാംസത്തിൽ പച്ചിരിമ്പുകേറ്റീ
ആശിച്ചു പോറ്റിയ സന്താനങ്ങൾ  ഇന്ന്
പെരുവഴിയിൽ വീഴും ജഡങ്ങളായീ...

പാടിവാതിലിൽ കാത്തിരിക്കുന്നൊരുറ്റവർ
ശവമഞ്ചലിൽ കണ്ടു കരഞ്ഞു തേങ്ങും...
------------------
അമ്മപെങ്ങൾമകൾ ചിന്തയില്ലാ ചതി
കേവലം ഭോഗസുഖം ശിരസ്സിൽ
ലഹരിക്കും ധനത്തിനും അടിമകളായീ
ഹൃദയത്തിൻ വെട്ടം കെടുത്തിടുന്നോ ...

വരും തലമുറയ്ക്കു- സത്- മാതൃകയാമീ
നമുക്ക് പിഴച്ചാൽ അതു  നാശമല്ലേ..
------------------
മാറേണം ലോകം  മായേണം നോവ്
അതിനായി കരുതേണം നന്മയുള്ളിൽ
വിദ്വേഷ രൂപം അഴിച്ചു വെച്ചൊന്നാ
മനുഷ്യനായൊന്നു നാം കൺ തുറക്കൂ....

                                             സുബീർ വഴിയമ്പലം
                                                    16-07-2017 
                                                        ദോഹ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ