( രീതി:- യത്തീമിൻ സുൽത്താൻ വന്നേ..)
ചെന്തളിർ ചുണ്ടിൽ തഞ്ചുംപുഞ്ചിരി ചേലിൽ തൂകീ
ഒരുങ്ങിയ ജന്നത്തിൻ ഹൂറീ
എത്തി നിൻ സുൽത്താൻ പെണ്ണേ
മുത്തേ നിൻ തോഴൻ തന്നേ
ആശിച്ചൊരു കാനൂത്തു നാളിൽ
അഴകിന്നൊളിയാം മലരേ
ഒഴുകും ഇശലിൻ കുളിര്
പൊന്നഴകിന്നൊളിയാം മലരേ
ഇന്നൊഴുകും ഇശലിൻ കുളിര്
ശീലിനൊത്ത് , ചേലതേറും, മണി-
മങ്കകളാടുന്നൊരൊപ്പന താളമതാൽ
__________AP__________
പട്ട് ലിബാസിൽ ഒരുങ്ങിയ പെണ്ണിന്റെ
സീനത്ത്
കണ്ട് നിലാവൊളി കണ്ണുപൊത്തുന്നിതാ
മാനത്ത്
കണ്ടകിനാവ് പുലരുന്നു ചേലോടെ
ചാരത്ത്
ഇന്നത്തെ രാവ് പുലരുമ്പോ പെണ്ണിന്
ഖാനൂത്ത്
കിനാവിൻ കാണാ തോണി
തോഴനുമൊത്തു തുഴഞ്ഞ്
പുന്നാരം ചൊല്ലണ നാളായീ
മാരന്റെ പേരത് ചേലിൽ
മൈലാഞ്ചി കൈയ്യിൽ കണ്ട്
നാണം കുണുങ്ങണതെന്തിന്
ശീലിനൊത്ത് , ചേലതേറും, മണി
മങ്കകളാടുന്നൊരൊപ്പന താളമതാൽ
( ചെമ്മലർ റങ്കിൻ ചുണ്ടാൽ ......)
ഓ..
" പതിവായി കനവാകേ
കളിയാടും നിൻ സുൽത്താൻ.
വന്നണയുന്നൊരു നാളാണ് "
മന_സ്സാകേ മുഹബ്ബത്തിൻ
മലർ മണമാൽ -
തേനിശലുണർത്തീടുന്നൊരു
മൈലാഞ്ചി രാവ്"
__________ CH__________
ആരാരും കാണാതേ നിന്നുള്ളിലൂറും
മുഹബ്ബത്ത്
കണ്ടൊരു മാരൻ അണയുന്നു
നല്ല നസീബൊത്ത്
ഖൽബിന്റെ ചിപ്പിയിൽഇശ്കിൽ
പൊതിഞ്ഞൊരു പൊൻ മുത്ത്
കോർത്തൊരു ഹാരമായ് ചർത്തണം
മാരന്റെ മാറത്ത്
സ്നേഹതേൻമലരായീ
ആശകൾ കണ്ടറിയുന്ന
സൗജത്തായ് നീ വാഴണം
സ്നേഹ തേൻ മഴയായീ
മംഗല സുദിനമിതിൽ
മർഹബ നേരുന്നു ഞങ്ങൾ
ശീലിനൊത്ത് , ചേലതേറും, മണി മങ്കകളാടുന്നൊരൊപ്പന താളമതാൽ
( ചെമ്മലർ റങ്കിൻ ചുണ്ടാൽ ......)
രചന :- സുബീർ വഴിയമ്പലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ