നീല നിലാവൊളി മാനത്ത്.....
എന്‍ മാറില്‍ ചായുന്നെന്‍ പൂമുത്ത്....
അരിമുല്ല മലരേ.... കരളിന്‍ കനിയേ...
എന്നോമലേ.. പൊന്നുറങ്ങു നീ...
മിന്നിത്തിളങ്ങും മിന്നാമിനുങ്ങേ..
ഇത്തിരിത്തൂവെട്ടം തൂകിടുന്നോ......(2)
കൊഞ്ചി കുണുങ്ങുമീ കുഞ്ഞോമനയ്ക്ക്
കളിയാടാന്‍ കൂട്ടിന്ന് കൂടില്ലേ നീ...
നേരിന്റെ നൂറും പകര്‍ന്നെന്നുമിരുളില്‍
ഹൈറിന്‍ നിലാവേ നീ കൂട്ടാകുമോ.....
(നീല നിലാവൊളി മാനത്ത്...)
എങ്ങുമീ തെന്നല്‍ വീശും സുഗന്ധം..
രാവിന്റെ മാറില്‍ പകര്‍ന്നതാര്..... (2)
മണ്ണിന്‍ മനഃമാകേ നിറയുന്ന സ്നേഹം
മുല്ല മലരായ് വിരിഞ്ഞതാണോ.....
എന്നും മനസ്സിലേ സ്നേഹം സുഗന്ധമായ്
കുളിരായ് തൂകണം നീ ആരിലും.....
( നീല നിലാവൊളി മാനത്ത് )
സുബീർ വഴിയമ്പലം
2011 (RAK)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ